കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും സഹായിച്ചില്ല... ഷമിക്കെതിരെ പ്രതികരിച്ചപ്പോള്‍ ഫേസ്ബുക്കും കൈയ്യൊഴിഞ്ഞു

  • By Desk
Google Oneindia Malayalam News

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പല സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയത്. ഷമിയും കുടുംബവും തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും ഗത്യന്തരമില്ലാതായപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ട അവസ്ഥ വന്നതെന്നും ഹസിന്‍ വ്യക്തമാക്കിയിരുന്നു. ഷമിക്കും കുടുംബത്തിനുമെതിര കൊല്‍ക്കത്ത പോലീസില്‍ ഹസിന്‍ ഇത് ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയില്‍ ഷമിക്കെതിരെ പ്രതികരിച്ചപ്പോള്‍ തന്നെ ആരും സഹായിച്ചില്ലെന്നും ഫേസ്ബുക്ക് അടക്കം തന്നെ കൈയ്യൊഴിയുകയായിരുന്നെന്നും ഹസിന്‍ ആരോപിച്ചു.

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

സ്ത്രീകളുമായി മുഹമ്മദ് ഷെമിക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്ന ആരോപണത്തിന് പുറമെ പാക്കിസ്താനി യുവതികളുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് വരെ നടത്തിയെന്നാണ് ഭാര്യ ഹസിന്‍ ആരോപിച്ചത്. അലിഷ്ബാ എന്ന് പേരുള്ള പാകിസ്താനി യുവതിയില്‍ നിന്നും ഷമി പണം വാങ്ങി ഒത്തുകളിച്ചുവെന്നാണ് ആരോപണം.

എഫ്ഐആര്‍

എഫ്ഐആര്‍

ഹസിന്‍റെ പരാതിയില്‍ ഷമിക്കും കുടുംബത്തിലെ നാല് അംഗങ്ങള്‍ക്കുമെതിരെ പോലീസ് എഫ്ഐര്‍രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, വിഷംകൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഷമിക്കും കുടുംബത്തിനുമെതിരെ യാദവ് പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ക്രീന്‍ ഷോട്ടുകള്‍

സ്ക്രീന്‍ ഷോട്ടുകള്‍

തന്നെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ വരെ ഷമി ശ്രമിച്ചിരുന്നെന്ന് പോലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ ഹസിന്‍ പറയുന്നുണ്ട്. ഷമിയുടെ പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കുന്ന വാട്സ് ആപ്പ് , ഫേസ്ബുക്ക് ചാറ്റുകളുടെ ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു.

ആരും പിന്തുണയ്ച്ചില്ല

ഷമിക്കെതിരെ പ്രതികരിക്കാന്‍ തന്‍റെ ഒപ്പം ആരും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഫേസ്ബുക്കിന്‍റെ സഹായം തേടിയെന്നും ഹസിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വിശ്വാസ്യത ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ തന്‍റെ സമ്മതമില്ലാതെ ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിക്കുകയും താനിട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നെന്നും ഹസിന്‍ പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

എന്നാല്‍ ഹസിന്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നും ഷമി വ്യക്തമാക്കി. ഹസിന്‍റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ ഈ വര്‍ഷത്തെ താരങ്ങളുടെ വേതന വ്യവസ്ഥ കരാറില്‍ നിന്നും ഷമിയെ പുറത്താക്കിയിട്ടുണ്ട്. നിരുപരാദിത്വം തെളിയിച്ചാല്‍ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Fast bowler Mohammed Shami's wife Hasin Jahan, who has accused her husband of torture and having extra-marital affairs, slammed social networking site Facebook for blocking her account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X