മധ്യപ്രദേശ് പോലീസ് കലണ്ടറിൽ അമിത്ഷായും യോഗിയും മോഹൻ ഭഗവതും, രൂക്ഷ വിമർശനവുമായി കോൺഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: മധ്യപ്രദേശിലെ പോലീസ് കലണ്ടറിൽ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ആടിച്ചത് വിവാദമാകുന്നു. മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പൊരുമാറുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്നു വിഭാഗം പുറത്തിറക്കിയ കലണ്ടറിലാണ് ബിജെപി നേതാക്കളുടെ ചിത്രം പ്രിൻറ് ചെയ്ത് വന്നത്.

up

കൂടാതെ മയക്കുമരുന്നിനെതിരെ ഇവർ നടത്തിയ പരാമർശങ്ങളും ചിത്രത്തിന് താഴെയായി കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിഷ്പക്ഷ നിലപാട് സ്വീകരിക്കോണ്ട ആഭ്യന്തര വകുപ്പ് തന്നെ കാവിപുതച്ചുവെന്നതിന്റെ സൂചനയാണ് ഇതെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു.

ശശികലയുടെ സഹോദരന്റെ കോളേജ് ഹോസ്റ്റലില്‍ റെയ്ഡ്, വജ്രങ്ങളും വാച്ചുകളും കണ്ടെത്തി

കലണ്ടർ രൂപകൽപ്പന ചെയ്യുന്ന സംഘത്തിന് നേതൃത്വം നൽകിയത് മധ്യപ്രദേശ് പോലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ കപൂര്‍ ആണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം തന്നെ കലണ്ടര്‍ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട് ഫുറത്തു വരുന്നുണ്ട്.

ട്രംപിനെ ഗെറ്റ് ഔട്ട് അടിച്ച് ടിപിപി രാജ്യങ്ങൾ, യുഎസില്ലാതെ കരാറുമായി മുന്നോട്ട് പോകും

എന്നാല്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്നും ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ബിജെപി വക്താവ് രജനിഷ് അഗര്‍വാള്‍ പ്രതികരിച്ചു. പൊതുജനോപകാരം മുന്‍നിര്‍ത്തിയാണ് ഇതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A calendar by the Narcotics Wing of the Madhya Pradesh Police has raised eyebrows in the state as it features quotes on de-addiction and drug abuse by RSS chief Mohan Bhagwat, BJP chief Amit Shah and Uttar Pradesh CM Yogi Adityanath among others.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്