ജോലികിട്ടാത്തതിന് ജ്യോതിഷം നോക്കാന്‍ പോയി; ജ്യോതിഷിയാണെങ്കില്‍ ഞരമ്പുരോഗിയും, പിന്നെ സംഭവിച്ചത്..

  • By: Akshay
Subscribe to Oneindia Malayalam

മംഗലൂരു: എന്തിനും ഏതിനും ജോത്സ്യനെ കാണുന്ന പതിവ് നമുക്ക് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അയാള്‍ എത്തരക്കാരനാണെന്ന് നമ്മള്‍ ചിന്തിക്കാറില്ല. ജ്യോതിഷനെ കുറിച്ച് ഒന്നും അറിയാതെ പോയ യുവതിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരെയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തൊഴിലന്വേഷികയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ് പരാതി.

 വഞ്ചനാകുറ്റം

വഞ്ചനാകുറ്റം

വഞ്ചനാകുറ്റത്തിന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെതിരെയാണ് യുവതി പീഡനശ്രമം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആത്മീയ പരിഹാരം

ആത്മീയ പരിഹാരം

ജോലികിട്ടാത്ത സാഹചര്യത്തില്‍ ആത്മീയ പരിഹാരം തേടിയായിരുന്നു യുവതി ജ്യോത്സ്യനെ കാണാനെത്തിയത്.

 പീഡിപ്പിക്കാന്‍ ശ്രമിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ചു

ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്.

 യുവതി

യുവതി

പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 പോലീസ്

പോലീസ്

ജ്യോതിഷിക്കെതിരെ ചില യുക്തിവാദികള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്യോതിഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Astrologer Pandith Ramakrishna Sharma has become the latest victim of sting operations by Prof Narendra Nayak, president of Federation of Indian Rationalist Associations. Nayak has reportedly exposed the astrologer, who allegedly sexually exploits women by promising cure for reproductive problems.
Please Wait while comments are loading...