മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്; എട്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ യുവതിയുടെ വീട് അടിച്ചുതകര്‍ത്തു
ചെന്നൈ: പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനെ തുടര്‍ന്ന് അസൂയ പൂണ്ട് മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. പ്രതിയായ ജെ സഹായറാണി വിക്ടോറിയയുടെ അയല്‍വാസികളാണ് ബുധനാഴ്ച രാവിലെ പേട്ടയ്ക്കാരന്‍ സ്ട്രീറ്റിലെ വീട് അടിച്ചുതകര്‍ത്തത്. സ്‌കൂളില്‍ തന്റെ മകനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ച ആര്‍ ബാലമണികണ്ഠന്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സഹായറാണി ശീതളപാനീയത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്.

സെപ്തംബര്‍ മൂന്നിന് കാരയ്ക്കല്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹായറാണി ഇപ്പോള്‍ പുതുച്ചേരിയിലെ കാലപ്പേട്ടിലെ സെന്‍ട്രല്‍ ജയിലിലാണ്. വീട് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് കാരക്കല്‍ എസ്എസ്പി ആര്‍ ലോകേശ്വരന്‍, എസ് പി എ സുബ്രഹ്മണ്യം, ഇന്‍സ്‌പെക്ടര്‍ ജെ ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

സംഭവത്തില്‍ എസ് എസ് പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം നിലയിലെ കോമ്പൗണ്ട് ഭിത്തി, തൂണുകള്‍, സ്റ്റെയര്‍കേസ്, മതില്‍ എന്നിവ ആക്രമികള്‍ തകര്‍ത്തു. സഹായറാണി ഭര്‍ത്താവുമായി അകന്നു, 13 വയസ്സുള്ള മകള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് വീട് പൂട്ടിയ നിലയിലായിരുന്നു.

ഉറക്കം വരാന്‍ പാല്‍ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
സംഭവത്തില്‍ സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഐ പി സി സെക്ഷന്‍ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 427 (വസ്തു നാശം), 448 (ക്രിമിനല്‍ അതിക്രമം) എന്നിവ പ്രകാരം കാരയ്ക്കല്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും രാജേന്ദ്രന്‍-മാലതി ദമ്പതികളുടെ മകനുമായ ബാല മണികണ്ഠന്‍ (13) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ സ്‌കൂള്‍ ഗേറ്റിനടുത്ത് എത്തിയ ഒരു സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാല മണികണ്ഠന് ശീതളപാനീയം നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടനെ ക്ലാസ് മുറിയിലുണ്ടായിരുന്ന ബാല മണികണ്ഠന് കൊടുത്തു. ലഘുഭക്ഷണ സമയത്താണ് ബാല മണികണ്ഠന് ശീതളപാനീയം കുടിച്ചത്.

ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
ബാല മണികണ്ഠന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു. ഇത് കണ്ട രക്ഷിതാക്കള്‍ ഉടന്‍ തന്നെ കാരയ്ക്കല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സ നല്‍കി. കുട്ടി എവിടെ നിന്നാണ് ശീതള പാനീയം കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹയാറാണ്ിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.












Click it and Unblock the Notifications