Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കടിച്ചെടുത്ത് നരഭോജി കടുവ; ഏറ്റുമുട്ടി ധീരയായ അമ്മ, ഒടുവില്‍ സംഭവിച്ചത് അമ്പരപ്പിക്കും

ഭോപ്പാല്‍: കടുവകള്‍ എങ്ങനെ പെരുമാറുമെന്ന് നമുക്ക് പറയാനാവില്ല. പ്രത്യേകിച്ച് നരഭോജി കടുവകള്‍. കേരളത്തിലെ വയനാട്ടിലെല്ലാം ഇത്തരം കടുവകള്‍ ഉണ്ട്. എന്നാല്‍ ഇത്തരമൊരു നരഭോജിയെ കടുവയെ നേരിടുന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓര്‍ക്കാന്‍ കൂടി വയ്യ അല്ലേ. എന്നാല്‍ മധ്യപ്രദേശില്‍ ഒരു യുവതി തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ കടുവയോട് ഏറ്റുമുട്ടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ സംഭവം. യുവതിയുടെ ധീരതയെ എല്ലാവരും വാഴ്ത്തുകയാണ്. അമ്മയായാല്‍ ഇതുപോലെ വേണമെന്നും, ശരിക്കും ജാന്‍സി റാണിയെ പോലെയാണ് അവരെന്നുമാണ് കമന്റുകള്‍. വിശദമായ വിവരങ്ങളിലേക്ക്...

1

മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു 25കാരിക്കാണ് ഇത്തരമൊരു അനുഭവമുണ്ടായത്. കടുവ കടിച്ചെടുത്ത തന്റെ കുഞ്ഞിനെ വിടാന്‍ ഒരുക്കമല്ലായിരുന്നു യുവതി. ആരിലും കാണാത്തൊരു ധീരതയാണ് യുവതി പുറത്തെടുത്തത്. പതിനഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു കടുവയുടെ വായ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പതറാതെ യുവതി തന്റെ മകന് വേണ്ടി കടുവയുമായി മല്‍പിടുത്തം തന്നെ നടത്തുകയായിരുന്നു. ഒരു തരിമ്പ് പോലും ഭയം ഇവര്‍ക്കില്ലായിരുന്നു. സ്വന്തം ജീവനേക്കാള്‍ വലുത് മകന്റെ ജീവനാണെന്ന് കരുതിയായിരുന്നു ഈ പോരാട്ടം.

2

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

അതേസമയം മകനെ ഈ അമ്മ കടുവയുടെ വായ്ക്കുള്ളില്‍ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു. കുട്ടിക്കും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബാന്ധവ്ഗഡ് കടുവാ സുരക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ഈ ധീരത നിറഞ്ഞ സംഭവം നടന്നത്. റൊഹാനിയ ഗ്രാമത്തിലാണ് ഈ കേന്ദ്രമുള്ളത്. ഇന്നലെ രാവിലെയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഈ കടുവയെ പിടിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ അധികൃതര്‍. എങ്ങോട്ടാണ് കടുവ പോയതെന്ന് പരിശോധിക്കുന്നുണ്ട്.

3

വനമേഖലയില്‍ താമസിക്കുന്ന കടുവ ഇനിയും ആളുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും, എത്രയും വേഗം പിടിക്കണമെന്നുമാണ് അധികാരികള്‍ പറയുന്നു. അര്‍ച്ചന ചൗധരി എന്ന അമ്മയാണ് ഇപ്പോള്‍ ഹീറോയായിരിക്കുന്നത്. മകന്‍ രവിരാജുമൊത്ത് ഇവര്‍ പ്രഭാത കര്‍മങ്ങള്‍ക്കായി ഒരു പാടത്തേക്ക് പോയതായിരുന്നു. എന്നാല്‍ കടുവ അപ്രതീക്ഷിതമായി ഇവര്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു. അര്‍ച്ചനയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ കടുവ തട്ടിയെടുത്ത് വായ്ക്കുള്ളിലാക്കുകയായിരുന്നു. ആരും തകര്‍ന്ന് പോകുന്ന സമയത്താണ് അര്‍ച്ചന പോരാടിയത്.

4

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍

മകനെ രക്ഷിക്കാന്‍ എല്ലാ കാര്യവും ചെയ്തിരുന്നു അര്‍ച്ചന. അപായ മണി മുഴക്കി ഗ്രാമവാസികളെ ആകെ അറിയിച്ചിരുന്നു. ഇവര്‍ വന്നാണ് കടുവയെ തുരത്തിയത്. കാട്ടിലേക്ക് കുട്ടിയെ ഉപേക്ഷിച്ച് ഒടുവില്‍ കടുവ ഓടിപ്പോവുകയായിരുന്നു. കുഞ്ഞിനെ വിടാതെ അര്‍ച്ചന നടത്തിയ പോരാട്ടമാണ് ജീവന്‍ രക്ഷപ്പെടുത്തിയത്. അര്‍ച്ചയ്ക്ക് ഇടുപ്പിനും കൈയ്ക്കും പുറത്തുമെല്ലാം പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന് തലയ്ക്കും പിന്‍ഭാഗത്തുമാണ് പരിക്കേറ്റതെന്ന് അര്‍ച്ചനയുടെ ഭര്‍ത്താവ് ഭോലാ പ്രസാദ് പറഞ്ഞു.

5

മകനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് കടുവ അര്‍ച്ചനയ്ക്ക് നേരെ തിരിഞ്ഞത്. ഇവരെയും ആക്രമിക്കുകയായിരുന്നു. എന്നാല്‍ പിന്തിരിഞ്ഞ് ഓടാന്‍ അവര്‍ തയ്യാറായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും മാന്‍പൂരിലെ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഈ കടുവയെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് തുടരുകയാണ്. നരഭോജി കടുവയാണ് ഇതെന്ന് സൂചനയുണ്ട്. ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+