കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവിച്ചത് ആണ്‍കുട്ടിയെ; കിട്ടിയത് പെണ്‍കുട്ടിയെ!

Google Oneindia Malayalam News

പട്‌ന: ആണ്‍കുട്ടിയ പ്രസവിച്ച യുവതിക്ക് ആശുപത്രി അധികൃതര്‍ കൊടുത്തുവിട്ടത് പെണ്‍കുട്ടിയെയാണ് എന്ന് പരാതി. 2013 ഒക്ടോബര്‍ 17 ന് താന്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ ആശുപത്രി അധികൃതര്‍ തട്ടിയെടുത്തു എന്ന് കാണിച്ച് സോണി ദേവി എന്ന യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പട്‌നയിലെ പോളോ ആശുപത്രിയില് വെച്ചാണത്രെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എം ജി എം ആശുപത്രിയില്‍ ജനിച്ച മറ്റൊരു കുഞ്ഞുമായി ആശുപത്രി അധകൃതര്‍ തന്റെ കുഞ്ഞിനെ വെച്ചുമാറി എന്നാണ് സോണി ദേവി ആരോപിക്കുന്നത്.

bihar

പ്രസാവനന്തരം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചന്ദ്രപ്രഭ ചൈല്‍ഡ് കെയര്‍ സെന്ററില്‍ കൊണ്ടുപോയി. അവിടെനിന്നും സോണി ദേവിയുടെ കുട്ടിയെ എം ജി എം ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നത്രെ.

ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത നവംബര്‍ അഞ്ചിനാണ് കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നത്. താന്‍ പ്രസവിച്ച ആണ്‍കുഞ്ഞിന് പകരം ഒരു പെണ്‍കുഞ്ഞിനെയാണ് തനിക്ക് നല്കിയത് എന്നും ഇത് ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ഉപദ്രവിച്ചു എന്നും സോണി ദേവി പരാതിയില്‍ പറയുന്നു.

നവംബര്‍ അഞ്ചിന് തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടിയൊന്നും എടുത്തില്ല. യുവതിയുടെ പരാതി വാദം കേള്‍ക്കുന്നതിനായി പട്‌ന ഹൈക്കോടതി മാര്‍ച്ച് 12 ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

English summary
Woman alleges child swap at hospital, after given girl says gave birth to boy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X