കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞു ജീവനു വേണ്ടി യാചിച്ച് ഈ അമ്മ

  • By Desk
Google Oneindia Malayalam News

മംമ്ത പുതിയ ഒരു അമ്മയാണ്. എല്ലാ അമ്മമാരെപ്പോലെ അവൾക്കും സന്തോഷവും ഭയവും ഉണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി അവൾ ഒരു നല്ല അമ്മയാകാൻ, തന്റെ കഴിവിലൂടെ കുഞ്ഞിനെ ഉയർത്തിയെടുക്കാൻ, കുഞ്ഞിന് സ്നേഹവും സംരക്ഷണവും നല്കാൻ പരിശ്രമിക്കുകയാണ്.

mamtastory-

എന്നാൽ അവളുടെ തയ്യാറെടുപ്പുകൾ എല്ലാം അപര്യാപ്തമായിരുന്നു. കുഞ്ഞിന് ഹൃദയത്തിന് പ്രശനം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ എല്ലാ ശക്തിയും ചോർന്ന് കണ്ണീരായി പോയി. മെയ് 13 നാണ് സുന്ദരനായ ആ ആൺകുട്ടിയെ മംമ്തയുടെ കയ്യിൽ കിട്ടുന്നത്.

mamtastory-2

അടുത്ത ദിവസം തന്നെ കുട്ടിയെ എൻഐസിയു വിലാക്കി,കുഞ്ഞിന് ശ്വസിക്കാൻ കഴിയാത്തതിനാൽ വെന്റിലേറ്ററിന്റെ സഹായത്താലാണ് ആ കുഞ്ഞു ഹൃദയം ഇപ്പോൾ സ്പന്ദിക്കുന്നത്. ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് മംമ്ത എൻ.ഐ.സി.യു വിൽ പ്രവേശിച്ചു കുഞ്ഞിന് മുലയൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

mamtaoutside-3-

എന്നാൽ കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാതെ വരുന്നു. അവൾ കരഞ്ഞുകൊണ്ടാണ് പുറത്തിറങ്ങുന്നത്. കുഞ്ഞിന്റെ കരച്ചിൽ അകറ്റാൻ പോലുമാകാതെ താൻ വളരെ വേദനിയ്ക്കുകയാണെന്ന് മംമ്ത പറയുന്നു.

mamtaoutside-4

കുഞ്ഞിനെ വീണ്ടും വെന്റിലേറ്ററിൽ ആക്കി.ജന്മനാ ഉള്ള ഹൃദ്രോഗം കൊണ്ട് മംമ്തയുടെ കുഞ്ഞു ബുദ്ധിമുട്ടുകയാണ്. ഇതിനായി അടിയന്തര ശസ്ത്രക്രീയ ആവശ്യമാണ്. കുഞ്ഞു വളരെ ചെറുതായതിനാൽ ഒരു ശസ്ത്രക്രീയ ഇപ്പോൾ ബുദ്ധിമുട്ട് ആണെന്നും എന്നാൽ ജീവൻ നിലനിർത്താനായി അത് ചെയ്തേ മതിയാകൂ എന്നുമാണ് ഡോക്ടർമാർ പറയുന്നത്

mamtastory-5

തന്റെ കരങ്ങളിൽ പോലും ചേർത്തുപിടിക്കാനാകാത്ത ഈ ചെറിയ കുഞ്ഞിനെ എങ്ങനെ ശസ്ത്രക്രീയ ചെയ്യും എന്നോർത്ത് മംമ്ത കരയുകയാണ്. അത് മാത്രമല്ല ശാസ്ത്രക്രീയയ്ക്കായി അടിയന്തരമായി 5 ലക്ഷം രൂപ ആവശ്യമാണ്. കുടുംബത്തിലുള്ള എല്ലാ പണവും ഇതുവരെയുള്ള ചികിത്സയ്ക്കായി അവർ വിനിയോഗിച്ചു കഴിഞ്ഞു. എൻ ഐ സി യുവിലെ ചികിത്സയ്ക്കായി തന്നെ ഓരോ ദിവസവും 25000 രൂപ ആവശ്യമാണ്.

mamtastory-6

അവരുടെ എല്ലാ സമ്പാദ്യവും തീർന്നു കഴിഞ്ഞു. DTH ഓപ്പറേറ്റര് ആയുള്ള ചെറിയ ജോലിയാണ് തന്റെ ഭർത്താവിന് ഉള്ളത്.കുറച്ചു ദിവസത്തിനുള്ളിൽ ലക്ഷങ്ങൾ സ്വരൂപിക്കാൻ തങ്ങൾക്ക് ആകില്ല എന്നും മംമ്ത പറയുന്നു.അവളുടെ കഷ്ടത കണ്ടു ഭർത്താവിന്റെ സഹോദരൻ നൽകിയ 1 .5 ലക്ഷം രൂപയിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. ഭർത്താവിന്റെ സഹോദരൻ അവരുടെ ഭാര്യയുടെ ആഭരണം എല്ലാം വിറ്റു ഞങ്ങളെ സഹായിച്ചു.

mamtaoutside-7

ഇപ്പോൾ അവരുടെ കയ്യിലും ഒന്നുമില്ല. ഞങ്ങൾ എങ്ങോട്ട് പോകും എന്നുമറിയില്ല. എങ്ങനെയെങ്കിലും പണം ലഭിച്ചാൽ 15 ദിവസം പ്രായമുള്ള തന്റെ മകനെ രക്ഷിക്കാൻ ആകുമെന്ന് മംമ്ത പ്രതീക്ഷിക്കുന്നു. കുഞ്ഞിന്റെ ജീവനും ചിരിയും ആ 'അമ്മ അത്രയേറെ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് മംമ്തയെ സഹായിച്ചു കുഞ്ഞിനെ രക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവൾക്കായി സംഭാവന നൽകി സഹായിക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X