കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി വെച്ചതോടെ പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കോണ്‍ഗ്രസ് തല്‍ക്കാലിന് താല്‍ക്കാലിക ആശ്വാസം. ബജറ്റ് സമ്മേളനം തുടങ്ങുന്ന ഇന്ന് തന്നെ കമല്‍നാഥ് സാര്‍ക്കാറിനോട് വിശ്വാസം തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സഭയില്‍ ഇന്ന് വിശ്വാസം വോട്ടെടുപ്പ് നടന്നില്ല.

രാവിലെ സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. നയപ്രഖ്യാപനം പ്രസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിടുകയും ചെയ്തു. ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും അതിനാൽ മധ്യപ്രദേശിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

26 ലേക്ക്

26 ലേക്ക്

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം പ്രസംഗം പൂര്‍ത്തിയായ ഉടന്‍ തന്നെ നിയമസഭ സമ്മേളനം 26 ലേക്ക് മാറ്റിവെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ്ം അഗംമായി സ്പീക്കറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ വിമതരെ അനുനയിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

രണ്ട് മിനുട്ട് മാത്രം

രണ്ട് മിനുട്ട് മാത്രം

ജയ്പൂരിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരും ഹരിയാണയിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തി. പിന്നാലെ സഭയില്‍ എത്തിയ ഗവര്‍ണ്ണര്‍ രണ്ട് മിനുട്ട് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തി മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വിമതരായ 22 എംഎല്‍എമാര്‍ സഭയിലെത്തിയിരുന്നില്ല. അവരിപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.

കൊറോണ ഭീതി

കൊറോണ ഭീതി

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് നിയമസഭ സമ്മേളനം മാറ്റിവെച്ചിരിക്കുന്നത്. സമ്മേളനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ സ്പീക്കറോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എംഎല്‍എമാര്‍ക്ക് നിര്‍ബന്ധിത കൊറോണ പരിശോധന വേണമെന്നും പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ കൊവിഡ് നിരക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ശനിയാഴ്ച അര്‍ധരാത്രി

ശനിയാഴ്ച അര്‍ധരാത്രി

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിന് കത്തുനല്‍കിയത്. തിങ്കാളാഴ്ച രാവിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സഭാ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്.

അജണ്ടയിലില്ല

അജണ്ടയിലില്ല

ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളിയ സ്പീക്കര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമായിരുന്നു ഇന്നത്തെ നടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ഗവര്‍ണ്ണറെ സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥും ഇന്ന് പുലര്‍ച്ചെ മറുപടി നല്‍കിയിരുന്നത്.

മോചിപ്പിക്കണം

മോചിപ്പിക്കണം

വിശ്വാസ വോട്ടെടുപ്പിന് തന്റെ സർക്കാർ തയാറാണെന്ന് ഗവർണറുമായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി തടവിലാക്കിയിരിക്കുന്ന എം‌എൽ‌എമാരെ ആദ്യം മോചിപ്പിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചാല്‍ വിമത എംഎല്‍എമാരില്‍ കുറച്ചു പേരെയെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

സുപ്രീംകോടതിയെ സമീപിച്ചേക്കും

സുപ്രീംകോടതിയെ സമീപിച്ചേക്കും

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തെ മറികടക്കാനുള്ള ശ്രമം, എംഎല്‍എമാരുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളില്‍ നിയമോപദേശം തേടി ബിജെപി നേതാക്കള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വിധികള്‍

വിധികള്‍

വിശ്വാസ വോട്ടെടുപ്പിന്‍റെ കര്യത്തില്‍ നേരത്ത കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സമാനമായ സാഹചര്യം വന്നപ്പോള്‍ വേഗത്തിൽ വേഗത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശമായിരുന്നു സുപ്രീംകോടതി നല്‍കിയിരുന്നത്. മധ്യപ്രദേശിലം കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു ഉത്തരവ് ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

ഭൂരിപക്ഷം നഷ്ടമായി

ഭൂരിപക്ഷം നഷ്ടമായി

രണ്ട് ദിവസത്തിനുള്ളിലെങ്കിലും മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. 22 എംഎല്‍എമാരുടെ രാജിയോടെ മധ്യപ്രദേശിന് ഭൂരിപക്ഷം നഷ്ടമായി. അത്തരമൊരു സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകശാവുമില്ലെന്ന് ബിജെപി നേതാവ് നരോത്തം മിശ്ര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ശിവരാജ് സിങ് ചൗഹാന്‍

ശിവരാജ് സിങ് ചൗഹാന്‍

കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണെന്ന ആരോപണവുമായി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും ഇന്ന് രാവിലെ രംഗത്ത് എത്തിയിരുന്നു. ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി ആവശ്യപ്പെടുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.

അംഗബലം

അംഗബലം

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും രണ്ട് അംഗങ്ങള്‍ മരിച്ചതിനാല്‍ 228 ആയിരുന്നു മധ്യപ്രദേശ് നിയമസഭയിലെ അംഗബലം. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയുമായി രാജി പ്രഖ്യാപിച്ച 22 എംഎല്‍എമാരില്‍ ഉള്‍പ്പെട്ട ആറ് മന്ത്രിമാരുടെ രാജിക്കത്ത് സ്പീക്കര്‍ ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതോടെ നിയമസഭയിലെ അഗംബലം 228 ല്‍ നിന്നും 222 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 112 ഉം.

Recommended Video

cmsvideo
രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
കോണ്‍ഗ്രസിന് 92

കോണ്‍ഗ്രസിന് 92

രാജി സ്വീകരിച്ച 6 പേരുടേയും ശേഷിക്കുന്ന 16 ഉം ഒഴിച്ച് നിര്‍ത്തിയാല്‍ മാധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 92 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉള്ളത്. മറുവശത്ത് ബിജെപിക്ക് ആകട്ടെ 107 ഉം. ഈ സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍ കമല്‍നാഥിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല. ഇതിനലാണ് വിശ്വാസവോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്താന്‍ ബിജെപി ശ്രമിക്കുന്നത്.

 വിശ്വാസ വോട്ടെടുപ്പ്; കോണ്‍ഗ്രസിന്‍റെ കളി വേറെ, അവസാന നിമിഷത്തിലും കമല്‍നാഥിന് ആത്മവിശ്വാസം വിശ്വാസ വോട്ടെടുപ്പ്; കോണ്‍ഗ്രസിന്‍റെ കളി വേറെ, അവസാന നിമിഷത്തിലും കമല്‍നാഥിന് ആത്മവിശ്വാസം

English summary
MP Assembly session adjourned till 26th March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X