അമിത് ഷായുമായി കൂടിക്കാഴ്ച പിന്നാലെ മലക്കം മറിഞ്ഞ് ബാബുൽ സുപ്രിയോ; എംപി സ്ഥാനം രാജിവെയ്ക്കില്ല
ദില്ലി; നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബൂള്‍ സുപ്രിയോ. രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയാണെന്നും എംപി സ്ഥാനം രാജിവെയ്ക്കുകയാണെന്നുമായിരുന്നു സുപ്രിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ താൻ എംപി സ്ഥാനത്ത് തുടരാൻ തിരുമാനിച്ചതായി തിങ്കളാഴ്ച വൈകീട്ട് സുപ്രിയോ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നാഷ്ണൽ സെക്രട്ടറി ജെപി നദ്ദ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിലപാട് മാറ്റം.

ആഭ്യന്തര മന്ത്രി അമിത് ഷായോടും ബിജെപി അധ്യക്ഷൻ ജെപി നദ്ദയോടും ഞാൻ നന്ദി അറിയിക്കുന്നു. അവർ എന്നോട് തുടരാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാമ്. എന്നാൽ ഭരണഘടന കടമകൾ നിറവേറ്റുന്നതിനായി താൻ എംപി സ്ഥാനത്ത് തുടരുമെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല. ഞാൻ ബിജെപി അധ്യക്ഷനോട് എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയോ പറഞ്ഞു. രാഷ്ട്രീയക്കാരനായ ബാബുലിനെ നിങ്ങൾ തീർച്ചയായും കാണില്ല.പക്ഷേ അസൻസോളിലെ ജനങ്ങൾ എന്നെ അവരുടെ എംപിയായി കാണാൻ ആഗ്രഹിക്കുന്നു. ഉടൻ തന്നെ ഞാൻ മുംബൈയിലേക്കോ കൊൽക്കത്തയിലേക്കോ മാറുമെന്നും സുപ്രിയോ വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടനയിൽനിന്ന് തഴഞ്ഞതിനു പിന്നാലെയായിരുന്നു രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ബാബുൾ സുപ്രിയോ പ്രഖ്യാപിച്ചത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാമൂഹിക സേവനമാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയോ പറഞ്ഞിരുന്നു. ഏഴു വർഷമായി നരേന്ദ്രമോഡി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന സുപ്രിയോ 2014 ലും 2019ലും അസൻസോളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications