Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ പിന്നില്‍ ബിജെപി മന്ത്രിയുടെ കൈക്രിയ; ദൃശ്യം പുറത്ത്

ഭോപ്പാല്‍: സ്ത്രീയുടെ പിന്നില്‍ പിടിക്കുന്ന മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വീഡിയോ പുറത്ത്. ബസ് സര്‍വീസ് ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. പരിപാടിക്കെത്തിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ തിരക്കിനിടയില്‍ സ്്ത്രീയുടെ പിന്‍ഭാഗത്ത് തട്ടുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

സംഭവം വിവാദമായതോടെ മന്ത്രി വിശദീകരണവും നല്‍കി. ബിജെപി പ്രവര്‍ത്തകരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. അവരോട് ബസ്സില്‍ പെട്ടെന്ന് കയറാനാണ് താന്‍ നിര്‍ദ്ദേശിച്ചത്. അല്ലാതെ വാര്‍ത്തകളില്‍ പറയുന്നതുപോലെ താന്‍ അപമര്യാദയായി പെരുമാറിയില്ലെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

gaur

എണ്‍പത്തിയഞ്ചുകാരനായ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ തന്നെയാണ് പരിപാടിയില്‍വെച്ച് ബസ് യാത്ര ഫ് ളാഗ് ഓഫ് ചെയ്തത്. ഗോവിന്ദപുര സീറ്റില്‍ നിന്നും 10 തവണ എംഎല്‍എ ആയ വ്യക്തിയാണ് ഗൗര്‍. സ്ത്രീകളുമായി ബന്ധപ്പെട്ട് ബാബുലാല്‍ ഗൗര്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

സ്ത്രീകള്‍ കുട്ടിയുടുപ്പ് ധരിക്കരുതെന്നും ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞിരുന്നു. ബലാത്സംഗക്കേസുകളില്‍ ചിലതു ശരിയാകുമ്പോള്‍ ചിലത് തെറ്റാണെന്ന് പറഞ്ഞും വിവാദം വരുത്തിവച്ചു. മദ്യപിക്കുന്നത് സ്റ്റാറ്റസ് സിംബലാണ്. അതുകൊണ്ട് ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കില്ലെന്ന് പറഞ്ഞും ബാബുലാല്‍ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+