ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍.. തുക്ഡെ-തുക്ഡെ സംഘത്തിന്റെ ഏജന്റുമാര്‍; നരോത്തം മിശ്ര
ഭോപ്പാല്‍: ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവര്‍ 'തുക്ഡെ-തുക്ഡെ' സംഘത്തിന്റെ ഏജന്റുമാരാണ് എന്ന് നരോത്തം മിശ്ര പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളില്‍ മാത്രമാണ് ഈ സിനിമാ പ്രവര്‍ത്തകര്‍ മുറവിളി കൂട്ടുന്നത് എന്നും നരോത്തം മിശ്ര ആരോപിച്ചു. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ അന്വേഷിക്കില്ല. അവിടെ എന്തെങ്കിലും സംഭവിച്ചാലും നിശബ്ദത പാലിക്കും.

എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങളില്‍ മാത്രം കോലാഹലം സൃഷ്ടിക്കുന്ന 'തുക്ഡെ-തുക്ഡെ' സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണ് ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ എന്നിവരെപ്പോലുള്ളവര്‍. ഇപ്പോള്‍ ഈ ആളുകള്‍ തുറന്നുകാണിക്കപ്പെട്ടു എന്നും നരോത്തം മിശ്ര കൂട്ടിച്ചേര്‍ത്തു.
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ
ബില്‍ക്കിസ് ബാനോ ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ നടി ശബാന ആസ്മി പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം. രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചോ ജാര്‍ഖണ്ഡില്‍ ജീവനോടെ കത്തിച്ച സ്ത്രീയെക്കുറിച്ചോ ശബാന ആസ്മി ഒന്നും പറഞ്ഞിട്ടില്ല.
ഇപ്പോള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് രാജ്യത്ത് ജീവിക്കാന്‍ പേടിയാണെന്ന് നസിറുദ്ദീന്‍ ഷാ പറയുമെന്നും അവാര്‍ഡ് വാപ്പസി സംഘം ബഹളം വെക്കുമെന്നും നരോത്തം മിശ്ര പരിഹസിച്ചു. പറഞ്ഞു. 'അത് അവരുടെ മോശം മാനസികാവസ്ഥയെ തുറന്നുകാട്ടുന്നു.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്
അവരെ എങ്ങനെ പരിഷ്‌കൃതരെന്നോ മതേതരമെന്നോ വിളിക്കാനാകും എന്നും അദ്ദേഹം ചോദിച്ചു. അടുത്തിടെ ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷബാന ആസ്മി വനിതാ- വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications