കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ഷേത്രത്തില്‍ പോകുന്നത്‌കൊണ്ട് പീഡനം കുറയുന്നു'

  • By Aswathi
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നത് മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതുകൊണ്ടാണെന്നാണ് ഒരുപറ്റം ആള്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് മാത്രമല്ല, സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നതും പീഡനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ പറയുന്നത്.

ചെന്നൈയെ അപേക്ഷിച്ച് ഭോപാലില്‍ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നത് പരമാര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012ലെ കണക്കു പ്രകാരം ചെന്നൈയില്‍ 19. 32 സ്ത്രീകളാണ് പീഡനത്തിനിരയായത്. അതേസമയം ഭോപ്പാലില്‍ ഇത് 71.38 ആണ് കണക്കുകള്‍. സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുന്നതും അമ്പലത്തില്‍ പോകുന്നതുമാണത്രെ ചെന്നൈയില്‍ പീഡനങ്ങള്‍ കുറയാന്‍ കാരണം.

 Babulal Gaur

ചെന്നൈയിലെ സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കുന്നവരും ആചാരാനുഷ്ഠാനങ്ങളില്‍ പ്രത്യേക ശ്രദ്ധയുള്ളവരുമാണ്. അതുകൊണ്ടാണ് ഭോപ്പാലിനെ അപേക്ഷിച്ച് അവിടെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കുറയുന്നത്. അവിടെയുള്ള പല മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്.- ഗൗര്‍ വ്യക്തമാക്കി.

2012, ഡിസംബറില്‍ ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സാഹചര്യത്തില്‍ ഗൗര്‍ നടത്തിയ പരമാര്‍ശം ഏറെ വിവാദമായിരുന്നു. പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. എണ്‍പത്തി മൂന്നാം വയസ്സില്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതി നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് മാനക് അഗര്‍വാള്‍ പറഞ്ഞു.

English summary
Madhya Pradesh Home Minister Babulal Gaur on Sunday said there were few sexual crimes against women in Chennai as they dress up fully and regularly visit temples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X