സിവയോടൊപ്പം ഇഴഞ്ഞ് നീങ്ങുന്ന മഹേന്ദ്രസിംഗ് ധോണി...വൈറലാകുന്ന വീഡിയോ കാണാം...

  • By: Afeef
Subscribe to Oneindia Malayalam
റാഞ്ചി: രണ്ട് വര്‍ഷം മുമ്പൊരു ഫെബ്രുവരിയിലാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി അച്ഛനാകുന്നത്. എന്നാല്‍ ആ സമയത്ത് ലോകകപ്പ് മത്സരങ്ങളുമായി ഓസ്‌ട്രേലിയയിലായിരുന്നു ധോണി. എന്തുകൊണ്ടാണ് മകളെ കാണാന്‍ പോകാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്ന് ധോണി നല്‍കിയ ഉത്തരവും വേറിട്ടതായിരുന്നു.

രാജ്യത്തിന് വേണ്ടിയാണ് താനിപ്പോള്‍ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നതെന്നും, സുഖമായിരിക്കുന്ന അമ്മയും മകളും തന്നെ കാണാനായി കാത്തിരുന്നോളുമെന്നുമാണ് ധോണി മറുപടി നല്‍കിയത്. ധോണി സോഷ്യല്‍ മീഡിയയയില്‍ സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

dhoni

അദ്ദേഹത്തിന്റെ മകള്‍ സിവയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സിവയുടെ ഓരോ ചിത്രങ്ങള്‍ക്കും നിരവധി ലൈക്കുകളും ഷെയറുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. മകള്‍ സിവയോടൊപ്പം ഇഴയുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

English summary
MS Dhoni's Video Of Crawling With Daughter Ziva Goes Viral.
Please Wait while comments are loading...