കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിനെതിരെ ആഞ്ഞടിച്ച് മുലായം..മകനെതിരെ മത്സരിക്കും..ഉത്തര്‍ പ്രദേശ് രാഷ്ട്രീയം കത്തുന്നു.

അഖിലേഷിനെതിരെ മുലായം മത്സരിക്കും..സമാജ് വാദി പാര്‍ട്ടി പിളര്‍പ്പുറപ്പിച്ചു.

Google Oneindia Malayalam News

ലക്‌നൗ: പടലപ്പിണക്കങ്ങള്‍ തുടരുന്ന സമാജ് വാദി പാര്‍ട്ടി പിളരുമെന്നുറപ്പായി. മുലായം സിംഗ് യാദവും മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ തീര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ പാര്‍ട്ടി പിളരുമെന്നുറപ്പായി.

അഖിലേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടിയെ രക്ഷിക്കാന്‍ താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അഖിലേഷ് താന്‍ പറയുന്നത് കേള്‍ക്കാന്‍ കൂടി തയ്യാറാവുന്നില്ലെന്നും മുലായം ആരോപിച്ചു. മൂന്ന് തവണ അഖിലേഷിനെ ഫോണില്‍ വിളിച്ച് അനുരജ്ഞനത്തിന് ശ്രമിച്ചെങ്കിലും താന്‍ സംസാരിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ അഖിലേഷ് ഫോണ്‍ കട്ട് ചെയ്‌തെന്നും മുലായം ആരോപിക്കുന്നു.

SP

സമാജ് വാദി പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള അഖിലേഷ് പക്ഷത്തിന്റെയും മുലായം പക്ഷത്തിന്റെയും പോര് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും മുലായം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപക്ഷത്തിനും നല്‍കാതെ ചിഹ്നം കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

AKHILESH

തര്‍ക്കങ്ങള്‍ തീരാത്ത സാഹചര്യത്തില്‍ അഖിലേഷ് പക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്നും മുലായം പക്ഷം ലോക് ദളുമായി ചേര്‍ന്നുമാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന. അഖിലേഷിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. അതേസമയം മുലായത്തിന്റെ പാര്‍ട്ടിക്ക് ചിഹ്നവും പേരും നല്‍കാന്‍ തയ്യാറാണെന്ന് ലോക്ദള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

MULAYAM
English summary
Mulayam Sing Yadav said that Akhilesh is not listening to him and He will fight against son. Samajwadi party may split soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X