• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാര്‍ സ്വീകരിക്കുന്നതില്‍ നിന്നും എന്തുകൊണ്ട് രമ്യയെ വിലക്കി: വിശദീകരണവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസുകാര്‍ പണപ്പിരിവ് നടത്തി വാഹനം വാങ്ങിച്ച് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രമ്യയുടെ തീരുമാനത്തെ താനുള്‍പ്പടേയുള്ള കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളോടും കഷ്ടപ്പാടുകളോടും പൊരുതിയാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിരാഹാര നാടകം നടത്തണം, പത്രക്കാരെ കണ്ട് നേതാവ് ചമയണം: 'ഭിക്ഷാടന മുതലാളി' ചെന്നിത്തലക്കെതിരെ റഹീം

ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. ഒരു എംപി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടേയും പക്കല്‍ നിന്ന് ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിയട്ടുണ്ട്. ഇത് മുന്‍നിര്‍ത്തായാണ് വാഹനം സ്വീകരിക്കുന്നതില്‍ തന്‍റെ നിലപാട് ഞാന്‍ പറഞ്ഞത്. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലല്ല, മറിച്ച് ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലയിലാണ് ഞാന് രമ്യയെ ഉപദേശിച്ചതെന്നും മുളപ്പള്ളി അഭിപ്രായപ്പെട്ടുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാറിനായി പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്ന നിലപാടുമായി മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയതോടെയാണ് തനിക്ക് കാര്‍ വങ്ങിത്തരേണ്ടതില്ലെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് രംഗത്ത് എത്തിയത്. എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസമെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രമ്യ വ്യക്തമാക്കിയത്. ഞാൻ കെപിസിസി പ്രസിഡണ്ടിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

തെരുവ് യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ എസ് യു നിരാഹാര സമരം അവസാനിപ്പിച്ചു

English summary
mullappally ramachandran on ramya haridas's controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X