കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവരെ സൂക്ഷിക്കുക; ഫോണിലൂടെ കാര്‍ഡ് വിവരം കൈമാറിയ ഉടന്‍ നഷ്ടമായത് 30,000 രൂപ

  • By അൻവർ സാദത്ത്
Google Oneindia Malayalam News

മുംബൈ: ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണ്‍ വിളിച്ചയാള്‍ക്ക് കാര്‍ഡ് വിവരം കൈമാറിയയുടന്‍ 30,000 രൂപ നഷ്ടമായി. നവി മുംബൈയിലെ അമ്പത്തിയഞ്ചുകാരനാണ് പണം നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ഫിബ്രുവരി 19നാണ് രാജേഷ് ഗുപ്ത എന്നയാളെ ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിച്ചത്.

ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്‍കാന്‍ കോണ്‍ഗ്രസ്
താങ്കളുടെ കാര്‍ഡ് വിവരം കൈമാറണമെന്നും അല്ലാത്തപക്ഷം അത് ബ്ലോക്ക് ചെയ്യപ്പെടുമെന്നും അറിയിച്ചു. ഉടന്‍ രാജേഷ് ഗുപ്ത എടിഎം കാര്‍ഡ് നമ്പരും പിന്‍ നമ്പരും ഫോണ്‍ വിളിച്ചയാള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കകം അക്കൗണ്ടില്‍ നിന്നും 30,000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം ഫോണില്‍ ലഭിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി രാജേഷ് തിരിച്ചറിഞ്ഞത്.

fgfgf

സംഭവം നടന്നയുടന്‍ മകന്റെ സഹായത്തോടെ ഇദ്ദേഹം സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് സൈബര്‍ സെല്ലിന്റെ മറുപടി. പല നഗരങ്ങളില്‍ നിന്നായി ഇത്തരം കോളുകള്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുപോലും ഇന്ത്യയിലെ ബാങ്ക് ഇടപാടുകര്‍ക്ക് കോള്‍ ലഭിക്കുന്നു. ഇത്തരം കോളുകള്‍ക്കെതിരെ പലവട്ടം മുന്നറിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ കുടുങ്ങുന്നുണ്ട്. തങ്ങളുടെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം നഷ്ടപ്പെടാതിരിക്കാന്‍ ജനങ്ങള്‍ തന്നെ ജാഗ്രത കാട്ടണമെന്നും സൈബര്‍ സെല്‍ വ്യക്തമാക്കി.

പ്ലാസ്റ്റിക് സർജറി, മദ്യപാനം, കൊലപാതകം! മരണശേഷവും ശ്രീദേവിയെ കൊത്തിപ്പറിക്കുന്നവർ! വെറുതെ വിടൂ..പ്ലാസ്റ്റിക് സർജറി, മദ്യപാനം, കൊലപാതകം! മരണശേഷവും ശ്രീദേവിയെ കൊത്തിപ്പറിക്കുന്നവർ! വെറുതെ വിടൂ..

എംപിമാര്‍ക്ക് അച്ഛാ ദിന്‍; പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചുഎംപിമാര്‍ക്ക് അച്ഛാ ദിന്‍; പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു

English summary
55-year-old Navi Mumbai man gives ‘bank employee’ his card details, loses Rs30,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X