കറന്‍സി മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപ കവര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: അസാധുവാക്കപ്പെട്ട 57.50 ലക്ഷം രൂപയുടെ കറന്‍സി മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരുസംഘം കടന്നുകളഞ്ഞതായി പരാതി. മുംബൈയില്‍ ഭായികലാ പോലീസ് സ്‌റ്റേഷനില്‍ അറുപത്തിമൂന്നുകാരനായ സിറാജ് ദലാല്‍ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു.

മീരജ് അലി അലിയാസ് ഡാനിയും മറ്റുമൂന്നുപേരും ചേര്‍ന്നാണ് തന്നെ വഞ്ചിച്ചശേഷം പണവുമായി കടന്നതെന്ന് പരാതിയില്‍ പറയുന്നു. പുതിയ വീട് വാങ്ങാനായി സൂക്ഷിച്ചതായിരുന്നു പണം. ഇതിനിടയിലായിരുന്നു കറന്‍സി അസാധുവാക്കിയത്. എന്നാല്‍, ഈ പണം ഉപയോഗിച്ചുതന്നെ വീട് വാങ്ങാമെന്ന് മീരജ് വാദ്ഗാനം ചെയ്യുകയായിരുന്നു.

black-money3-600

ഒരു ബന്ധുവാണ് മീരജിനെ ഏര്‍പ്പാടാക്കിയത്. ഇതുപ്രകാരം നവംബര്‍ 12ന് മുസ്തഫാ ബസാറില്‍വെച്ച് ഇവര്‍ മീജരുമായി കൂടിക്കാഴ്ച നടത്തി. അന്നുതന്നെ പണം നല്‍കണമെന്ന് അറിയിച്ചതുകൊണ്ട് തുക കൈയ്യില്‍ കരുതിയിരുന്നു. ഇത് മീരജിന്റെ കാറില്‍വെച്ചശേഷം തങ്ങളോട് മറ്റൊരു കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പണവുമായി മീരജ് കാറില്‍ കയറിയ ഉടനെ അത് മറ്റൊരു ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നെന്ന് പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയത് കള്ളപ്പണമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


English summary
Mumbai man tries to exchange old notes, gets cheated of Rs 57 lakh
Please Wait while comments are loading...