Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതു വയസ്സുകാരി രഹസ്യം വെളിപ്പെടുത്തി!! തന്നെ പീഡിപ്പിച്ചയാള്‍....പറഞ്ഞത് ജഡ്ജിയുടെ ചെവിയില്‍!!

പ്രതിക്ക് കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു

മുംബൈ: ലൈംഗിക പീഡനങ്ങള്‍ രാജ്യത്തു വര്‍ധിച്ചുകൊണ്ടിരിക്കെ
മുംബൈയില്‍ വളരെ വ്യത്യസ്തമായ ഒരു സംഭവം നടന്നു. പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെക്കുറിച്ച് വെളിപ്പെടുത്തിയത് ജഡ്ജിയോട് മാത്രം. ആ പ്രതിക്കു കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.

പീഡിപ്പിക്കപ്പെട്ടത്

ഒമ്പതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. തെരുവില്‍ താമസിക്കുന്ന സ്ത്രീയുടെ മകള്‍ കൂടിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്കു സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ല.

ഒന്നും വെളിപ്പെടുത്തിയില്ല

പീഡനത്തെക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ ഡോക്ടര്‍മാരോടെ പോലീസിനോടോ ഒന്നും വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയ്യാറായില്ല. കാരണം അവിടെയെല്ലാം പുരുഷ സാന്നിധ്യമുണ്ടായിരുന്നുവെന്നതായിരുന്നു കാരണം. താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു മാത്രമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞത്. പ്രതിയെക്കുറിച്ച് ഒന്നും കുട്ടി പുറത്തുപറഞ്ഞില്ല.

കോടതിയിലും മിണ്ടിയില്ല

കേസ് കോടതിയിലെത്തിയപ്പോള്‍ അവിടെ പുരുഷ വക്കീലുമാര്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ പീഡിപ്പിച്ചത് ആരെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയില്ല. ഒടുവില്‍ കോടതിയിലെ വനിതാ ജഡ്ജി പെണ്‍കുട്ടിയെ അടുത്തുവിളിച്ചു. ജഡ്ജിയുടെ ചെവിയിലാണ് കുട്ടി നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചത്.

കുട്ടി പറഞ്ഞത്

2014 സപ്തംബര്‍ നാലിനാണ് സംഭവം നടന്നത്. ഫുട്പാത്തില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താന്‍ കിടക്കാറുള്ളതെന്ന് പെണ്‍കുട്ടി പറഞ്ഞു. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. പ്രതിയായ അയാളും ഇവര്‍ക്കൊപ്പമാണ് ഫുട്പാത്തില്‍ ഉറങ്ങിയിരുന്നത്. അന്നു രാത്രി എല്ലാവരും ഉറക്കമായപ്പോള്‍ അയാള്‍ തന്നെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ എഴുന്നേറ്റ താന്‍ അമ്മയോട് വിവരം പറയുകയായിരുന്നുവെന്നും പെണ്‍കുട്ടി ജഡ്ജിയോട് പറഞ്ഞു.

സഹായം തേടി

യൂസുഫ് എന്ന പരിചയക്കാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. മകള്‍ പറഞ്ഞ കാര്യങ്ങള്‍ അമ്മ ആംഗ്യഭാഷയില്‍ യൂസുഫിനെ ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് പെണ്‍കുട്ടി യൂസുഫിനോടും പറഞ്ഞില്ല.

 ഏഴു വര്‍ഷം തടവ്

49 കാരനായ മാംഗി സോന്‍കറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+