ഇത് ഉദ്ധവ് താക്കറെ യോഗിക്ക് നല്‍കിയ മറുപടി; രണ്ടാഴ്ച്ചക്കിപ്പുറം ഒരേ നാണയത്തില്‍ തിരിച്ചടി
ലക്‌നൗ: മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ആള്‍കൂട്ട ആക്രമണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലും രണ്ട് സന്യാസിമാര്‍ കൊലല്ലപ്പെട്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ താമസിക്കുന്ന രണ്ട് സന്യാസിമാരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയിതിരുന്നു.
മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ആക്രമണത്തിന് പിന്നാലെ സംഭവം വര്‍ഗീയവര്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനോടൊപ്പം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉദ്ധവ് താക്കറെ സംഭവവുമായി ബന്ധപ്പെട്ട് ഫേണില്‍ ബന്ധപ്പെട്ടിരുന്നു. ഇപ്പോഴിത ഒരേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഉദ്ധവ് താക്കറെ.

യോഗി ആദിത്യനാഥ്
ഏപ്രില്‍ 16 നായിരുന്നു മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും അടക്കം മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പിന്നാലെ മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി രാജിവെക്കണ ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥും ഉദ്ധവ് താക്കറെയെ ബന്ധപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ താന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉദ്ധവ് താക്കറെ
എന്നാല്‍ ഉത്തര്‍പ്രദേശില്‍ ആക്രമണം നടന്നതിന് പിന്നാലെ ഉദ്ധവ്താക്കറെ തിരിച്ച് യോഗി ആദിത്യനാഥിനെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുകയാണ്.യോഗി ആദിത്യനാഥുമായി താന്‍ ഫോണില്‍ ബന്ധപ്പെടുകയും സംഭവം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.

നടപടി
'യോഗി ആദിത്യനാഥിനെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനെതിരെയാണ് ഞങ്ങള്‍ സംഭവത്തില്‍ ഞങ്ങള്‍ ചെയ്തത് പോലെ എത്രയും പെട്ടെന്ന്് അന്വേഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതൊരു വര്‍ഗീയ വിഷയമാക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. ശിവസേന നേതാവ് സജ്ഞയ് റാവത്തും ഇതേ കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കൊലപാതകം
ക്ഷേത്രത്തില്‍ താമസിച്ചു പോരുന്നതിനിടയില്‍ സംഭവത്തില്‍ പ്രതിയായ രാജു മോഷ്ടാവാണെന്ന ആരോപണം സന്യാസിമാര്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതികാരമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വാളുപയോഗിച്ച് രണ്ടേ പേരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പിടിയില്‍
നാട്ടുകാര്‍ ചേര്‍ന്നായിരുന്നു പ്രതികളെ പിടികൂടിയത്. സന്യാസിമാര്‍ താമസിക്കുന്ന ക്ഷേത്രത്തിലേക്ക് രാജു വരാറുണ്ടായിരുന്നു. പിന്നാലെ രാജു സന്യാസിമാരുടെ ചില സാധനങ്ങള്‍ മോഷ്ടിച്ചെന്നും ഇയാള്‍ കള്ളനാണെന്നും സന്യാസിമാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രകോപിതമായ രാജു ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം സമീപത്ത് നിന്ന് മയക്കുമരുന്ന ഉപയോഗിക്കുകയായിരുന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications