കാമുകിക്ക് വേണ്ടി മുസ്ലീം യുവാവ് ഹിന്ദുവായി; ചടങ്ങിന് നേതൃത്വം നൽകിയത് ഹിന്ദുമഹാസഭ
ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്
മംഗളുരു: മുസ്ലീം യുവാവ് മതംമാറി ഹിന്ദുവായ കാമുകിക്ക് താലിചാര്‍ത്തി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനിയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം നീണ്ടു. ഹിന്ദു മഹാ സഭയാണ് വിവാഹ വേദി ഒരുക്കിയത്. എട്ടാം ക്ലാസ് വരെ പഠിച്ച വരന്‍ ഓടുമേയല്‍ തൊഴിലാളിയാണ്. ചടങ്ങിനിടെ മുതലിക് മുസ്താഖിന് പുതിയ പേരിട്ടു-പ്രതാപ്.

ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റച്ചടങ്ങും വിവാഹവും. ബജ്‌റംഗദള്‍ ജില്ലാ കണ്‍വീനര്‍ തുടുകുരു മഞ്ചു, വിഎച്ച്പി നേതാവ് യോഗിഷ് രാജ് അര്‍സ്, കന്നടപക്ഷ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ശ്രീരാമസേന ദേശീയ രപ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ്.












Click it and Unblock the Notifications