ദേവേന്ദ്ര ഫഡ്‌നാവിസിന് 'സമാധാനത്തിന്റെ മിശിഹാ' പുരസ്‌കാരം!!!

Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് 'സമാധാനത്തിന്റെ മിശിഹാ' പുരസ്‌കാരം. സംസ്ഥാനത്തെ ചില മുസ്ലീം സംഘടനകള്‍ സംയുക്തമായാണ് ഫഡ്‌നാവിസിന് പുരസ്‌കാരം സമ്മാനിച്ചത്. ഹജ് ഹൗസില്‍ വ്യാഴാഴ്ച നടന്ന ഇഫ്താര്‍ വിരുന്നില്‍ പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അതിനുള്ള അംഗീകാരം മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും മുസ്ലീം സംഘടനകള്‍ പറഞ്ഞു.

ബിജെപിയുമായോ തങ്ങളുടെ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലാത്ത സംഘടനകളുടെ പക്കല്‍ നിന്നും ഇത്തരത്തിലൊരു പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുക എന്നുള്ളത് സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്നും അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

devendrafa

ന്യൂനപക്ഷങ്ങളുടെ ഇടയില്‍ തെറ്റദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന് ആരെക്കുറിച്ചും മുന്‍വിധികളില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഹൈദര്‍ ആസ്സാം പറഞ്ഞു.

English summary
Muslim groups give messiah of peace award to Devendra Fadnavis
Please Wait while comments are loading...