കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളാക്കുന്നു; സ്‌കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളോടുള്ള ചോദ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണോ? അന്‍വര്‍ എന്ന ചിത്രത്തില്‍ പറയുന്നത് പോലെ നമ്മുടെയൊന്നും അറിവില്‍ അങ്ങിനെയല്ല. പക്ഷെ മുസ്ലീം വിശ്വാസികള്‍ പൊതുവെ തീവ്രവാദികളാണെന്ന അബദ്ധ ധാരണ യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്നതായാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളും, വെസ്റ്റ് ഏഷ്യയില്‍ അമേരിക്കയുടെ യുദ്ധങ്ങളും സാധാരണക്കാരായ മുസ്ലീങ്ങളെ ഭീകരരായി മുദ്രകുത്താന്‍ പ്രേരകങ്ങളായി. ഇന്ത്യയിലാകട്ടെ അയോധ്യ പ്രശ്‌നവും, മുംബൈ കലാപവും, ഭീകരാക്രമണങ്ങളും ഈ ചിന്തയ്ക്ക് ഗതിവേഗം പകര്‍ന്നു.

ഇതെന്താ വെള്ളരിക്കാ ​പട്ടണമോ..? രചനയെ പിന്തുണച്ച് ബിജെപി എംപി, കേസിൽ സുപ്രീംകോടതി ഇടപെടണം
നാനാത്വത്തില്‍ ഏകത്വമെന്ന ആശയം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഈ അവസ്ഥയില്‍ നിന്നും വിഭിന്നരാക്കുമെന്ന വിശ്വാസം തെറ്റുന്നതായാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. 5 വയസ്സുള്ള കുട്ടികള്‍ പോലും ഇസ്ലാമോഫോബിയ അനുഭവിക്കുന്നതായി എഴുത്തുകാരി നസിയ ഇറമിന്റെ 'മതറിംഗ് എ മുസ്ലീം' എന്ന പുസ്തകം പറയുന്നു. പാകിസ്ഥാനി, ഒസാമ, ഐഎസ് തുടങ്ങി വിളിപ്പേരുകളും, മാതാപിതാക്കള്‍ ബോംബ് ഉണ്ടാക്കുമോ, പിതാവ് തോക്കെടുത്ത് ഞങ്ങളെ കൊല്ലുമോ തുടങ്ങി ചോദ്യങ്ങളുമാണ് മുസ്ലീം കുട്ടികള്‍ നേരിടുന്നതെന്ന് നസിയ വ്യക്തമാക്കി. ഇത് എല്ലാ കുട്ടികളെയും ദോഷമായി ബാധിക്കുന്ന സംഗതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

muslimstudents

മതത്തിന്റെ പേരില്‍ കളിയാക്കപ്പെടുന്ന അവസ്ഥ ദില്ലി സ്‌കൂളുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അമേരിക്കന്‍ സ്‌കൂളുകളില്‍ ഈ അവസ്ഥ വര്‍ദ്ധിച്ചതായാണ് കണക്ക്. ഇന്ത്യാ വിഭജനം മുതല്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നുവരികയാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ പ്രൊഫസര്‍ ജാനകി രാജന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ പാകിസ്ഥാനികളാണെന്ന ധാരണ പരത്തുന്ന കാര്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. കൂടാതെ ഇത്തരം പരിഹാസങ്ങള്‍ കുട്ടികള്‍ പരാതികളായി ഉന്നയിക്കുന്നുമില്ല.
English summary
muslim students become targets of prejudice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X