കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ വെള്ളരിക്കാ ​പട്ടണമോ..? രചനയെ പിന്തുണച്ച് ബിജെപി എംപി, കേസിൽ സുപ്രീംകോടതി ഇടപെടണം

നാം എന്താ വെള്ളരിക്കപ്പട്ടനത്തിലാണോ ജീവിക്കുന്നതെന്നു എംപി ചോദിച്ചു.

Google Oneindia Malayalam News

Recommended Video

cmsvideo
'ഇവിടെ നടക്കുന്നത് പ്രതികാര രാഷ്ട്രീയം' | Oneindia Malayalam

ദില്ലി: ആധാർ ചോർത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ട ദ് ട്രിബ്യൂൺ പത്രത്തിനും അതിലെ മാധ്യമ പ്രവർത്തകയ്ക്കുമെതിരെ പരാതി നൽകിയ യൂണിക് ഐഡിഫിക്കേഷൻ അതോർറ്റി ഒഫ് ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ബിജെപി എംപി ശത്രുഘ്ന സിൻഹ. നാം എന്താ വെള്ളരിക്കപ്പട്ടനത്തിലാണോ ജീവിക്കുന്നതെന്നു എംപി ചോദിച്ചു. സിൻഹ ട്വിറ്ററിലൂടെയടെ വിമർശനവുമായി രംഗത്തെത്തിയത്.

rachana

500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക

നമ്മുടെ രാജ്യത്ത് എന്ത് തരം നീതിയാണ് നടക്കുന്നത്. ഇവിടെ പ്രതികാര രാഷ്ട്രീയം മാത്രമേയുള്ളോവെന്നും എംപി ചോദിച്ചു. രാജ്യത്തിനും സമൂഹത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്നവർ പോലും ഇരകളാകുകയാണ്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യമായ നിരുത്തൽ നടപടി സ്വീകരിക്കണമെന്നും സിൻഹ ആവശ്യപ്പെട്ടു.

' ചപ്പല്‍ ചോര്‍ പാകിസ്താൻ'; അമേരിക്കയിലെ പാക് എംബസിക്കു മുന്നിൽ പ്രതിഷേധം' ചപ്പല്‍ ചോര്‍ പാകിസ്താൻ'; അമേരിക്കയിലെ പാക് എംബസിക്കു മുന്നിൽ പ്രതിഷേധം

മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്

മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്

ആധാർ വിവരം ചോർത്തുന്നു എന്ന വാർത്ത പുറത്തു വിട്ട ദ് ട്രിബ്യൂൺ ലേഖികയ്ക്കെതിരെ യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന്പത്രത്തിനും ലേഖിക രചന ഖൈരക്കുമെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ കൂടാതെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്.

ചുമർത്തിയിരിക്കുന്ന വകുപ്പുകൾ

ചുമർത്തിയിരിക്കുന്ന വകുപ്പുകൾ

ആധാറിനെതിരെ വാർത്ത പുറത്തു വിട്ട മാധ്യമപ്രവർത്തക രചനയ്ക്കെതിരെ ഇന്ത്യ ശിക്ഷ നിയമത്തിലെ 419, 420, 471, 468, എന്നീ വകുപ്പുകൾ പ്രകാരവും ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കൽ , തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ആധാർ നിയമപ്രകാരം ഇവർക്ക് മൂന്ന് വർ‌ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നു ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷ്ണർ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

എന്നാൽ കേസിനെ നേരിടാനാണ് രചന തീരുമാനിച്ചിരിക്കുന്നത്. കൂടാതെ തൻ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അത് താമസിക്കാകെ പുറത്തു വിടുമെന്നും രചന പറഞ്ഞു. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചപ്പോൾ തനിക്ക് കിട്ടിയത് എഫ്ഐആർ ആണ് . എന്നാലും തന്റെ റിപ്പോർട്ടിന്റെ ഫലമായി യുഐഡിഎഐ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. ആധാർ വിവരം സൂക്ഷിക്കുന്നതിൽ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു.

വാർത്ത ഇങ്ങനെ

വാർത്ത ഇങ്ങനെ

പഞ്ചാബ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വാട്സ്​ ആപ്പ് ​ഗ്രൂപ്പിലൂടെ പേടിഎം വഴി 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ കാർഡ്​ പ്രിൻറ്​ ചെയ്യാൻ സഹായിക്കു​ന്ന സോഫ്റ്റ്​വെയറുമടക്കം ലഭിക്കുമെന്നായിരുന്നു മാധ്യമത്തിലെ വാർത്ത. മാധ്യമ റിപ്പോർട്ട് പുറത്തു വന്നതോടെ ഇതിനെതിരെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ആധാർ വിവരങ്ങൾ ഒരു തരത്തിലും ചോർത്തൻ കഴിയില്ലെന്നാണ് ഇവരുടെ വാദം‌. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു,

English summary
Aadhaar data breach FIR: Are we living in banana republic? asks Shatrughan Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X