ന്യുനപക്ഷ സാക്ഷരതാ നിരക്കില്‍ മുസ്ലീങ്ങള്‍ മുന്നിലെന്ന് കണക്കുകള്‍
ദില്ലി: രാജ്യത്തെ ന്യുനപക്ഷ സാക്ഷരതാനിരക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീം വിഭാഗങ്ങളില്‍ കൂടുതലെന്നു കണക്കുകള്‍. പത്തു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ മുസ്ലീം സാക്ഷരതാ നിരക്കില്‍ 9.4 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2001 ല്‍ വെറും 59 ശതമാനമായിരുന്ന സാക്ഷരതാ നിരക്ക് 2011 ആവുമ്പോഴേയ്ക്കും 68.5 ശതമാനമായി ഉയര്‍ന്നു.
ഈ വര്‍ഷം ലോകസഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരമാണിത്. തൊട്ടു പിന്നില്‍ ബുദ്ധമതക്കാരാണ്. 8.6 ശതമാനമാണ് ബുദ്ധമത വിഭാഗക്കാര്‍ക്കിടയിലെ സാക്ഷരതാ നിരക്ക് വര്‍ദ്ധിച്ചത്. സിഖ്( 6 ശതമാനം), ക്രിസ്തുമതം(4.2) ,ജൈനമതം (0.8) എന്നിങ്ങനെയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുമതത്തില്‍ 8.2 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തം സാക്ഷരതാ നിരക്കു പരിശോധിക്കുകയാണെങ്കില്‍ 2001 ല്‍ 64.8 ശതമാനമുണ്ടായിരുന്ന സാക്ഷരതാ നിരക്ക് 2011 ആവുമ്പോഴേയ്ക്കും 73 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ന്യുനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തൊഴില്‍ മേഖലയിലെ പ്രാധിനിത്യവും വര്‍ദ്ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications