കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്: യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ഹൂബ്ലി: ലോകത്ത് മറ്റേതൊരു സ്ഥലത്തെക്കാളും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ് എന്ന് ബി ജെ പി നേതാവ് യോഗി ആദിത്യനാഥ്. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ കുപ്രസിദ്ധനാണ് ബി ജെ പിയുടെ തീപ്പൊരു നേതാവും എം പിയുമായ ആദിത്യനാഥ്. കര്‍ണാടകയിലെ ഹുബ്ലിയില്‍ വിരാട് ഹിന്ദു സമാവേശില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

yogi-adithyanath

ഭൂരിപക്ഷ സമുദായക്കാരായ ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത്. ഹിന്ദുക്കള്‍ വളരെ വിശാലമനസ്‌കരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയും അതേപോലെയാണ്. മുസ്ലിങ്ങള്‍ ലോകത്ത് മറ്റെവിടെ ഉള്ളതിനെക്കാളും സുരക്ഷിതരാണ് ഇവിടെ.

mohan-bhagwat

പാവങ്ങളെ സഹായിക്കുക എന്ന പേരില്‍ രാജ്യത്തെത്തിയ മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തി എന്ന പക്ഷക്കാരനാണ് ആദിത്യനാഥും. പാവങ്ങളെ സഹായിക്കുക പേരില്‍ മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ പിന്തുണച്ചുകൊണ്ട് ആദിത്യനാഥ് പറഞ്ഞു.

togadia

ബെംഗളൂരുവില്‍ കടക്കുന്നതില്‍ നിന്നും പ്രവീണ്‍ തൊഗാഡിയയെ വിലക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആദിത്യനാഥ് വിമര്‍ശിച്ചു. മുതിര്‍ന്ന വി എച്ച് പി നേതാവായ തൊഗാഡിയയെ വിലക്കിയ നടപടി തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. കനത്ത പോലീസ് സുരക്ഷയിലാണ് വിരാട് ഹിന്ദു സമാവേശ് സമ്മേളനം നടന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് ഹിന്ദുവിശ്വാസികളുടെ കൂറ്റന്‍ റാലിയും നടന്നു.

English summary
Firebrand BJP MP Yogi Adityanath on Sunday said Muslims are safer in India than anywhere else in the world and the majority community is liberal by nature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X