കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ടത്..!! കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍..!!

  • By അനാമിക
Google Oneindia Malayalam News

പാലക്കാട്: കോടനാട് കൊലക്കേസിലെ രണ്ടാം പ്രതി സയന്റെ വാഹനം അപകടത്തില്‍ പെട്ട് ഭാര്യയും മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വാഹനാപകടത്തിന് മുന്‍പ് തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നതായി സൂചന. അമ്മയുടേയും മകളുടേയും കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണം.

Read Also: ദുബായില്‍ സ്റ്റേജ്‌ഷോയുടെ മറവില്‍ നടക്കുന്നത്...!! കെണിയില്‍ മലയാളി നര്‍ത്തകിയും..!! ഞെട്ടിക്കും..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

പ്രതിയുടെ കുടുംബം കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെയാണ് പാലക്കാട് കണ്ണാടിയില്‍ കോടനാട് കൊലക്കേസിലെ പ്രതി സയാനും ഭാര്യ വിനുപ്രിയയും മകള്‍ നീതുവും സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. പാലക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ചെന്നിടിക്കുകയായിരുന്നു. സയാന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

അപകടമല്ല, കൊലപാതകം

വിനുപ്രിയയുടേയും മകളുടേയും മരണം കൊലപാതകമാണെന്ന് സംശയിക്കാവുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടേയും കഴുത്തില്‍ ഒരേ തരത്തിലുള്ള മുറിവാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ടതാണെങ്കില്‍ ഇത്തരത്തില്‍ ഒരേ തരത്തിലുള്ള മുറിവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.

കഴുത്തിൽ മുറിവുകൾ

മാത്രമല്ല സയാന്‍ ഇരുന്ന കാറില്‍ ഡ്രൈവിംഗ് സീറ്റില്‍ മാത്രമാണ് രക്തമുള്ളത്. ഈ സാധ്യതകളെല്ലാം അപകടത്തിന് മുന്‍പ് തന്നെ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നുവെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനം തിരിച്ചറിഞ്ഞു

കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറാണ് കൊലപാതക ദിവസം കോടനാട് എസ്‌റ്റേറ്റിലേക്ക് പോകാന്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടങ്ങൾ ദുരൂഹം

കോടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസിലെ ഒന്നാം പ്രതി കനകരാജ് വെള്ളിയാഴ്ച രാത്രി സേലത്ത് വെച്ച് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ രണ്ട് പ്രതികള്‍ക്കും അപകടം പറ്റിയത് ദുരൂഹതയുണര്‍ത്തുന്നതാണ്. രണ്ട് അപകടങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നടന്നതാണെന്നാണ് സംശയിക്കുന്നത്.

അമൂല്യരേഖകൾ നഷ്ടപ്പെട്ടു

കോടനാട് എസ്‌റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന കോടികളുടെ സ്വര്‍ണവും പണവും അനവധി വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയുടെ മരണശേഷമുള്ള സ്വത്ത് തര്‍ക്കങ്ങളുടെ ഭാഗമായി ആരെങ്കിലും ആസൂത്രണം ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
Death of Kodanad accussed sayan's family is suspected as murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X