മൈസൂര്‍ മഹാരാജാവിന് തിങ്കളാഴ്ച മാംഗല്യം; യദുവീറിന് വധു ത്രിശിക, വിവാഹ വിശേഷങ്ങളിതാ...
മൈസൂര്‍: മൈസൂര്‍ മഹാരാജാവിന് വിവാഹം. ജൂണ്‍ 27 തിങ്കളാഴ്ചയാണ് വിവാഹം. മൈസൂര്‍ രാജകുടുംബത്തിലെ ഇളമുറക്കാരനും സ്ഥാനം കൊണ്ട് മഹാരാജാവുമായ യദുവീറിന് ത്രിശികയാണ് വധു. തിങ്കളാഴ്ചയാണ് താലികെട്ടെങ്കിലും വിവാഹത്തിന്റെ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. 29 ബുധനാഴ്ച വരെ നീളും ഈ ചടങ്ങുകള്‍. മൈസൂര്‍ രാജകൊട്ടാരത്തിലെ കല്യാണ മണ്ഡപത്തില്‍ തിങ്കളാഴ്ച രാവിലെ 9.05 നും 9.40നും ഇടയിലാണ് മുഹൂര്‍ത്തം.
24 വയസ്സേ ആയിട്ടുള്ളു മൈസൂര്‍ മഹാരാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാര്ക്ക്. 1976 ന് ശേഷം കൊട്ടാരത്തില്‍ നടക്കുന്ന രാജവിവാഹമാണിത്. ഏപ്രില്‍ 25നാണ് യദുവീറും ത്രിശിക കുമാരിയുമായുള്ള വിവാഹം നിശ്ചയിച്ചത്. ജൂണ്‍ 25 ശനിയാഴ്ച രാവിലെ എണ്ണ സ്നാനത്തോടെയാണ് യദുവീര്‍ വിവാഹത്തിന് ഒരുങ്ങുന്ന ചടങ്ങുകള്‍ തുടങ്ങുക. പിന്നീട് ശ്രീ പാറക്കല്‍ മഠത്തില്‍ പാദപൂജ ചെയ്യും.

ഞായറാഴ്ചയാണ് കാശിയാത്ര എന്ന് പേരിട്ട ചടങ്ങ്. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമേ ഈ ചടങ്ങിനുണ്ടാകൂ. 27 ന് രാവിലെ 9.05 നും 9.40നും ഇടയിലാണ് വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തം. 28ന് വൈകിട്ട് ഏഴര മുതല്‍ സല്‍ക്കാരം. മൈസൂര്‍ കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളിലാണ് റിസപ്ഷന്. ജൂലൈ 2ന് ബെംഗളൂരു കൊട്ടാരത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് വേണ്ടി റിസപ്ഷന്. 1500നും 2000നും ഇടയില്‍ അതിഥികള്‍ ഇവിടെയെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡണ്ട് പ്രണാബ് മുഖര്‍ജി, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖരെയെല്ലാം വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളതായി മഹാറാണി പ്രമോദ ദേവി വാഡിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും വിവാഹത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മഹാറാണി പ്രമോദ ദേവി വാഡിയാറാണ് യദുവീറിനുള്ള വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications