മോദിയുടെ മണ്ണിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.. മോദിയുടെ വികസനത്തിന് ഭ്രാന്ത്

  • Posted By: Anamika
Subscribe to Oneindia Malayalam

ഉദയ്പൂര്‍: മോദിയുടെ സ്വന്തം സംസ്ഥാനമായി ഗുജറാത്തില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അവകാശപ്പെടുന്ന വികസന പദ്ധതികള്‍ ടിവിയില്‍ കാണുന്ന സ്വപ്‌നം പോലെയാണ് എന്നാണ് രാഹുല്‍ പരിഹസിച്ചത്. മോദിയുടെ വികസനത്തിന് വട്ടായി. അമിത്ഷായും മോദിയും ഗുജറാത്തില്‍ നടപ്പാക്കിയെന്ന് പറയുന്നത് ഭ്രാന്തന്‍ വികസനമാണ്. വികസനത്തിന് വട്ടായി എന്നത് വെറും ട്വിറ്ററിലെ ഹാഷ് ടാഗ് അല്ലെന്നും മറിച്ച് അതിന്ന് രാഷ്ട്രീയ മുദ്രാവാക്യമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദാഹോഡ് ജില്ലയിലെ ദേവ്ഘഡ് ബാറിയയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശന യാത്രയായ നവ്‌സര്‍ജന്‍ യാത്രയുടെ അവസാന ദിവസമാണ് ഇന്ന്.

കത്തിപ്പടർന്ന സരിതയുടെ നഗ്നദൃശ്യങ്ങൾ.. പുറത്ത് വിട്ടത് അയാൾ.. വെളിപ്പെടുത്തലുമായി സരിത!!

rahul

ഡിസംബറില്‍ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാക്‌പോരിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായാണ് രാഹുലിന്റെ ഗുജറാത്ത് യാത്ര. നോട്ട് നിരോധനത്തിന് എതിരെയും ജിഎസ്ടിക്ക് എതിരെയും യാത്രയിലുടനീളം നടത്തിയ പ്രസംഗങ്ങളില്‍ രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള സഹായമായിരുന്നു എന്ന് വിമര്‍ശിച്ച രാഹുല്‍, ജിഎസ്ടി സ്വന്തം ഇഷ്ടപ്രകാരം സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് ചെറുകിട വ്യവസായികളാണ് എന്നും ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Narendra Modi, Amit Shah have made vikas mad said Rahul Gandhi in Gujarat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്