കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറന്നുവെന്നായിരുന്നു ബി ജെ പി ക്യാംപിന്റെ പ്രതികരണം. ഇത് ബി ജെ പി പറയുന്നത് 2017 ലെ യു പി തെരഞ്ഞെടുപ്പ് ഫലം ഉദാഹരണമാക്കിയാണ്. യു പിയില്‍ വീണ്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബി ജെ പിയുടെ ബാറ്റണ്‍ മെല്ലെ യോഗിയിലേക്ക് കൈമാറുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തൊന്നും നരേന്ദ്ര മോദി- അമിത് ഷാ ദ്വയത്തില്‍ നിന്ന് ബി ജെ പി നേതൃത്വം മാറില്ലെന്ന സൂചനകളാണ് യോഗി ആദിത്യനാഥിന്‍ഫെ സത്യപ്രതിജ്ഞാ ചടങ്ങ് വിരല്‍ ചൂണ്ടുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏറ്റനും വലിയ ശ്രദ്ധാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. സ്റ്റേഡിയത്തില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ തിടുക്കത്തില്‍ നിര്‍മിച്ച ഹെലിപാഡില്‍ ഇറങ്ങാന്‍ സ്റ്റേഡിയത്തിലേക്ക് പറന്നുയരുന്ന പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്ടര്‍ കണ്ടത് മുതല്‍ ലക്ഷക്കണക്കിന് ആളുകള്‍ മോദിയ്ക്കായി ഹര്‍ഷാരവം മുഴക്കുകയായിരുന്നു. യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തില്‍ യോഗി ആദിത്യനാഥ് സ്വന്തമായി ഒരു നേതാവെന്ന നിലയില്‍ സ്വതന്ത്ര വ്യക്തിത്വം ആര്‍ജിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പൂര്‍ണമായി വിജയിച്ചില്ല.

'മർദിച്ച് ഗർഭം അലസിപ്പിച്ചു, വിവാഹ വാർഷിക ദിനത്തിൽ കൊലപ്പെടുത്താൻ ശ്രമം' ; കേസ് സിബിഐക്ക്'മർദിച്ച് ഗർഭം അലസിപ്പിച്ചു, വിവാഹ വാർഷിക ദിനത്തിൽ കൊലപ്പെടുത്താൻ ശ്രമം' ; കേസ് സിബിഐക്ക്

1

തന്റെ പ്രതിച്ഛായ പരസ്യമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അത്ര കണ്ട് അഭിനന്ദിച്ചില്ലെങ്കിലും ബി ജെ പി നേതൃത്വം യോഗിയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നില്ല. പകരം ഇരട്ട-എഞ്ചിന്‍ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം സജീവമാക്കുകയായിരുന്നു ബി ജെ പി ചെയ്തത്. നാല് സംസ്ഥാനങ്ങളിലെ വിജയം കേന്ദ്രസര്‍ക്കാരിന്റെ കൂടി വിജയമാണെന്ന് പറയുന്നതോടൊപ്പം തന്നെ യു പിയില്‍ 2022 മുതല്‍ 2027 വരെ ഭരിക്കാന്‍ യോഗി ആദിത്യനാഥിനെ ജനങ്ങള്‍ അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞുവെക്കുകയും ചെയ്തു നരേന്ദ്ര മോദി. അതായത് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാമധികാരം വിട്ടുകൊടുക്കില്ലെന്ന പരോക്ഷ സന്ദേശം കൂടിയായി അത്.

2

നിയമസഭാ കക്ഷി യോഗങ്ങളില്‍ അമിത് ഷായുടെ സാന്നിധ്യം ഉറപ്പാക്കിയതിലൂടെ ബി ജെ പിക്കുള്ളിലെ മുന്‍ഗണനയുടെ രാഷ്ട്രീയ ക്രമം മാറ്റമില്ലാതെ തുടരുന്നുവെന്ന് മോദി സൂചിപ്പിച്ചു. 2017-22 കാലഘട്ടത്തില്‍ താരതമ്യേന കൂടുതല്‍ 'സ്വയംഭരണമുള്ള' ബി ജെ പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഉയര്‍ന്നുവരേണ്ടത് ഉത്തര്‍പ്രദേശിനും ആദിത്യനാഥിനും ആവശ്യമായിരുന്നു. കാരണം 2017-ല്‍ ആദിത്യനാഥ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ 'തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍' ആയിരുന്നില്ല. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന മനോജ് സിന്‍ഹ യു പി മുഖ്യമന്ത്രിയാകുമെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. ഔദ്യോഗികമായി ഒരിക്കലും ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും, ഗോരഖ്‌നാഥ് മഠത്തിലെ മഹന്ത് ആയിരുന്ന യോഗി ആദിത്യനാഥ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സ്ഥാനം നേടിയതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

3

ആദിത്യനാഥ് തന്റെ ആദ്യ ഭരണകാലത്ത് പല അവസരങ്ങളിലും ചെയ്തതിനേക്കാള്‍ കൂടുതല്‍ മോദിയുടെ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സന്ദേശം അദ്ദേഹത്തിന്റെ മന്ത്രി സഭയുടെ ഘടനയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബ്രജേഷ് പഥക്ക്, സംസ്ഥാന സര്‍ക്കാരില്‍ നിയമവകുപ്പ് മന്ത്രിയായിരുന്നിട്ടും ആദിത്യനാഥുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നില്ല. 2021 ഏപ്രിലില്‍, കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഥക്, മെഡിക്കല്‍ ഹെല്‍ത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി അലോക് കുമാറിനും കത്തയച്ചത് വലിയ ചര്‍ച്ചയായിരുന്നു.

4

ലഖ്നൗവിലെ ആരോഗ്യ അധികാരികളുടെ നിസ്സംഗ സമീപനത്തില്‍ വേദന പ്രകടിപ്പിച്ച അദ്ദേഹം, ''സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഏകദേശം 4-5 ദിവസമെടുക്കുന്നുവെന്നും തുറന്നടിച്ചിരുന്നു. പഥക്കിന്റെ കത്തിന് പിന്നാലെ മറ്റ് ബി ജെ പി നേതാക്കളും യു പി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നാണ് സൂചന. അതുപോലെ, 2021 ജനുവരിയില്‍ സ്വമേധയാ വിരമിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എകെ ശര്‍മ്മയെയും ഉള്‍പ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെമോദിയുടെ വിശ്വസ്തനായിരുന്നു ശര്‍മ്മ, പി എം ഒയിലും പിന്നീട് എം എസ് എം ഇ മന്ത്രാലയത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു.

5

ബ്രജേഷ് പഥകും അലോക് ശര്‍മ്മയും മാത്രമല്ല, യോഗി ആദിത്യനാഥിന്റെ വിശ്വസ്തരല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ മന്ത്രിസഭാ ടീമില്‍ ഉള്‍പ്പെട്ട നിരവധി പേരുണ്ട്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുപേരില്‍, സിദ്ധാര്‍ത്ഥ് നാഥ് സിങ്ങും ശ്രീകാന്ത് ശര്‍മ്മയും മുഖ്യമന്ത്രിയുടെ വിശ്വസ്തരായി കാണാനാകില്ലെങ്കിലും, യോഗി ആദിത്യനാഥിന്റെ പ്രീതി നേടിയവരാണ്.

English summary
narendra modi amit shah team will continue to lead bjp in 2024 loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X