
'നിങ്ങള്‍ ദുര്യോധനനും ദുശ്ശാസനുമാണ്... ഞാന്‍ മാപ്പ് പറയില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ തൃണമൂല്‍ എംഎല്‍എ
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയില്ല എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ സാബിത്രി മുഖര്‍ജി. ബി ജെ പി നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് സാബിത്രി മുഖര്‍ജി രംഗത്തെത്തിയത്. ബി ജെ പി നേതാക്കള്‍ ദുര്യോധനനും ദുശ്ശാസനുമാണ് എന്നായിരുന്നു സാബിത്രി മുഖര്‍ജിയുടെ വിവാദ പരാമര്‍ശം.
ഞായറാഴ്ച തന്റെ മണ്ഡലത്തില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു സാബിത്രി മുഖര്‍ജിയുടെ പരാമര്‍ശം. നിങ്ങളെല്ലാം ദുര്യോധനനും ദുശ്ശാസനുമാണ്. ഇത് ഞാന്‍ അമിത് ഷാ ജിയോട് പറയും, ഞാന്‍ നരേന്ദ്ര മോദിയോടും പശ്ചിമ ബംഗാളിലെ മറ്റ് ബി ജെ പി നേതാക്കളോട് ഇത് തന്നെ പറയും എന്നായിരുന്നു സാബിത്രി മുഖര്‍ജിയുടെ പരാമര്‍ശം.

ഇതിനെതിരെ കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഉന്നത നേതാക്കള്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്ന ഈ സംസ്‌കാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കുന്നത് അവരുടെ അധ്യക്ഷയില്‍ നിന്ന് തന്നെയാണ് എന്നായിരുന്നു ബി ജെ പി എം എല്‍ എ അഗ്‌നിമിത്ര പോള്‍ പറഞ്ഞത്. ഇത് പ്രതിഷേധാര്‍ഹമാണ് എന്നും അവര്‍ വ്യക്തമാക്കി.

ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താനുള്ള ചങ്കൂറ്റം അവര്‍ക്കുണ്ടായതില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. യഥാര്‍ത്ഥത്തില്‍, മമത ബാനര്‍ജിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തന്റെ നേതാക്കളെ പ്രേരിപ്പിക്കുന്നത്. കാരണം അവരാണ് അത്തരം ഭാഷ ഉപയോഗിച്ച് എതിരാളികളെ നേരിടുന്നത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും സാബിത്രി മുഖര്‍ജിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
തിയേറ്ററിനുള്ളില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഇനി പ്രശ്‌നമാകില്ല; ബദല്‍ മാര്‍ഗമൊരുക്കി കെഎസ്എഫ്ഡിസി

തന്റെ പരമോന്നത നേതാവിന്റെ പാത പിന്തുടര്‍ന്ന്, ഇന്ന് മാള്‍ഡയില്‍ നടന്ന ഒരു രാഷ്ട്രീയ റാലിയില്‍ നിന്ന് അവര്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയും ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയേയും ദുര്യോധനന്‍ എന്നും ദുശ്ശാസന്‍ എന്നും വിശേഷിപ്പിച്ചു. ഗുജറാത്തികളോടുള്ള അവരുടെ വെറുപ്പ് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഗുജറാത്തിലെ ജനങ്ങളെ സാബിത്രി രാജ്യദ്രോഹികളായി മുദ്രകുത്തി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാപ്പ് പറയാന്‍ ഒരുക്കമല്ല എന്നായിരുന്നു സാബിത്രി മുഖര്‍ജി പറഞ്ഞത്. ഞാന്‍ പറയാത്ത പരാമര്‍ശങ്ങള്‍ക്ക് ഞാന്‍ എന്തിന് ഖേദിക്കണം. ഞാന്‍ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയേയോ ദുര്യോധനന്‍ ദുശ്ശാസനന്‍ എന്ന് വിളിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നായ്ക്കളുടെ പാര്‍ട്ടിയാണെന്നും മമത ബാനര്‍ജി ശൂര്‍പ്പണഖയാണ് എന്നും പറഞ്ഞത് ബിജെപി നേതാക്കളാണ് എന്നും അവര്‍ പറഞ്ഞു.