കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാര്‍ സരോവര്‍ രാജ്യത്തിന് സമര്‍പ്പിച്ച് മോദി: ലോകത്ത് ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിട്ട പദ്ധതി!

67ാം പിറന്നാള്‍ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 138 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്

Google Oneindia Malayalam News

ഗാന്ധിനഗര്‍: 56 വര്‍ഷത്തിന് ശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 67ാം പിറന്നാള്‍ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 138 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. സര്‍ദാര്‍ സരോവര്‍ ഗുജറാത്തിന്‍റെ ജീവനാഡിയെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി ലോകത്ത് ഇത്രയധികം പ്രതിസന്ധികള്‍ നേരിട്ട മറ്റൊരു പദ്ധതിയുണ്ടാകില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.

56 വര്‍ഷത്തിനിടെ നിരവധി നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവറിന്‍റെ പണി പൂര്‍ത്തിയാവുന്നത്. ഗുജറാത്തിലെ നര്‍മദാ നദിയില്‍ നൗഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

സര്‍ദാര്‍ സരോവറിന് പച്ചക്കൊടി

സര്‍ദാര്‍ സരോവറിന് പച്ചക്കൊടി

56 വര്‍ഷത്തിനിടെ നിരവധിനിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവറിന്‍റെ പണി പൂര്‍ത്തിയാവുന്നത്. ഗുജറാത്തിലെ നര്‍മദാ നദിയില്‍ നൗഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് പദ്ധതിക്ക് തറ

ലോക ബാങ്ക് ഫണ്ട് നിഷേധിച്ചു

ലോക ബാങ്ക് ഫണ്ട് നിഷേധിച്ചു

നര്‍മദ നദിയില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ ഡാം പരിസ്ഥിതി നശിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ലോക ബാങ്ക് പദ്ധതിയ്ക്ക് ഫണ്ട് നിഷേധിച്ചത്. പദ്ധതിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നര്‍മദാ ബച്ചാവോ ആന്തോളനും പാരിസ്ഥിത പ്രശ്നങ്ങളുന്നയിച്ചിരുന്നു.

സര്‍ദാര്‍ സരോവര്‍

സര്‍ദാര്‍ സരോവര്‍

ഗുജറാത്തില്‍ നര്‍മദാ നദിയില്‍ നൗഗാമിന് സമീപത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടാണ് സര്‍ദാര്‍ സരോവര്‍. നിലവില്‍ 138 മീറ്റര്‍ പൊക്കമുള്ള അണക്കെട്ടിന് നേരത്തെ 121.92 മീറ്ററായിരുന്നു ഉയരം. 40. 73 ക്യുബിക് മീറ്ററാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. 1.2 കിലോമീറ്റര്‍ നീളമുള്ള അണക്കെട്ടിന് 30 ഷട്ടറുകളാണുള്ളത്. 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിക്കാന്‍ ശേഷിയുള്ള രണ്ട് വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്‍റെ ഭാഗമായുള്ളത്.

 ഗുണം ആര്‍ക്കെല്ലാം

ഗുണം ആര്‍ക്കെല്ലാം

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും സര്‍ദാര്‍ സരോവറിന്‍റെ ഗുണഭോക്താക്കള്‍. വൈദ്യുതി, വെള്ളവും ഈ സംസ്ഥാനങ്ങളാണ് പങ്കിട്ടെടുക്കുക. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 57 ശതമാനം മഹാരാഷ്ട്രയ്ക്കും യഥാക്രമം 27%, 16% മധ്യപ്രദേശിനും ഗുജറാത്തിനുമാണ് ലഭിക്കുക. ഗുജറാത്തിലെ പകുതിയോളം വരുന്ന ഗ്രാമങ്ങളിലേയ്ക്കും പട്ടണപ്രദേശങ്ങളിലേയ്ക്കും സര്‍ദാര്‍ സരോവറില്‍ നിന്നുള്ള വെള്ളമെത്തും. ഇതിന് പുറമേ രാജസ്ഥാനിലെ ബാര്‍മര്‍, ജലോര്‍ ജില്ലകളിലെ കൃഷിഭൂമിയിലേയ്ക്കും അണക്കെട്ടില്‍ നിന്ന് വെള്ളമെത്തിയ്ക്കും.

 ജവഹര്‍ലാല്‍ നെഹ്രു തറക്കല്ലിട്ടു

ജവഹര്‍ലാല്‍ നെഹ്രു തറക്കല്ലിട്ടു

1961ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു സര്‍ദാര്‍ സരോവര്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. എന്നാല്‍ നര്‍മദാ നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ മേധാ പട്കറുടെ നേതൃത്വത്തിലുള്ള നര്‍മദാ ബച്ചാവോ ആന്ദോളന്‍ ഇടപെട്ട് സുപ്രീം കോടതിയില്‍ സ്റ്റേ വാങ്ങിയതോടെ 1996ല്‍ അണക്കെട്ടിന്‍റെ നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ടിവരികയായിരുന്നു. അണക്കെട്ടിന് വേണ്ടി കുടിയൊഴിപ്പിച്ചവരുടെ പുനരധിവാസം, പാരിസ്ഥിത പ്രശ്നങ്ങള്‍ എന്നിവയായിരുന്നു നര്‍മദാ ബച്ചാവോ ആന്ദോളന്‍ ഹര്‍ജി നല്‍കിയത്. 2000 ലാണ് ഒക്ടോബറില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു. 2016 ജൂണിലാണ് മുഴുവന്‍ ഷട്ടറുകളും അടച്ച് ജലനിരപ്പ് ഉയര്‍ത്താന്‍ തുടങ്ങിയത്.

 പുനരധിവാസം??

പുനരധിവാസം??

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് വേണ്ടി കുടിയൊഴിപ്പിച്ച ഗ്രാമീണറെ പുനരധിവസിപ്പിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ലെന്നുമാണ് പദ്ധതി സംബന്ധിച്ച് ഉയരുന്ന പ്രധാന ആക്ഷേപം. അണക്കെട്ടിന്‍റെ ജലനിരപ്പ് പരമാവധിയാകുന്നതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭവനരഹിതരാവുമെന്നാണ് എന്‍ബിഎ ചൂണ്ടിക്കാണുന്നത്. എന്നാല്‍ 141 ഗ്രാമങ്ങളിലെ കുടുംബങ്ങളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.

 ജലസത്യാഗ്രഹ സമരം

ജലസത്യാഗ്രഹ സമരം

മധ്യപ്രദേശിലെ ബര്‍വാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തിലാണ് മേധാ പട്കറിന്‍റെ നേതൃത്വത്തില്‍ സെപ്തംബര്‍ 15ന് ജലസത്യാഗ്രഹ സമരം നടത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിനടിയിലാവുന്ന 192 ഗ്രാമങ്ങളില്‍ ഒന്നാണ് ഛോട്ടാ ബര്‍ദാ. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുനരധിവാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ അണക്കെട്ടിന്‍റെ സംഭരണ ശേഷി വര്‍ധിപ്പിച്ചുണ്ടെന്ന ആരോപണമാണ് ഇപ്പോഴുയരുന്നത്.

മോദിയ്ക്ക് താല്‍പ്പര്യം

മോദിയ്ക്ക് താല്‍പ്പര്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അണക്കെട്ട് നിര്‍മാണം സജീവമായി നടന്നത്. മേധ വേണോ മെഗാവാട്ട് വേണോ എന്ന ചോദ്യമുന്നയിച്ച മോദി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗുജറാത്തിന് വെള്ളം കിട്ടുമെന്നതിനാല്‍ സര്‍ക്കാരും പ്രതിഷേധങ്ങളോട് കണ്ണടച്ചു. സംസ്ഥാനത്തെ 9000 ഗ്രാമങ്ങളിലായി 18 ഹെക്ടര്‍ സ്ഥലത്താണ് ജലസേചന സൗകര്യം ലഭിക്കുക.

English summary
Prime Minister Narendra Modi inaugurated 138-metre Sardar Sarovar Dam on the Narmada river on Sunday, saying “no other project in the world has faced so many hurdles”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X