Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലില്‍ കളി മാറുമോ? വീണുകിടക്കുന്ന ബിജെപിയെ കരകയറ്റാന്‍ മോദി, കോണ്‍ഗ്രസിന് പണിയാവുമോ?

ദില്ലി: ഹിമാചല്‍ പ്രദേശില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിയെ കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ജനപ്രീതിയെല്ലാം അങ്ങ് താഴേ തട്ടിലാണെന്ന് നേരത്തെ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. നരേന്ദ്ര മോദി മാത്രമാണ് എല്ലാ സംസ്ഥാനങ്ങളിലും പോപ്പുലറായി നില്‍ക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ജയിക്കാനുള്ള ഏക ഫാക്ടര്‍ മോദിയാണ്.

അതേസമയം മോദിയുടെ വരവില്‍ ആശങ്ക കോണ്‍ഗ്രസിനാണ്. എന്നാല്‍ കണക്കുകള്‍ അവര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട്. ഹിമാചലില്‍ നേരത്തെ തന്നെ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം കോണ്‍ഗ്രസിനുണ്ടായിരുന്നു. ഭരണം മാറുമെന്ന സൂചനയാണ് ഇതിലുള്ളത്. വിശദമായ വിവരങ്ങളിലേക്ക്...

1

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ് ഹിമാചലില്‍. ബിജെപിയുടെ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ പ്രകടനം ശരാശരിയില്‍ താഴെയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ സംഭവങ്ങളാണ് അതിരൂക്ഷമായിട്ടുള്ളത്. നേരത്തെ ഉപതിരഞ്ഞെടുപ്പ് ബിജെപി തോല്‍ക്കാന്‍ കാരണവും ഈ സംഭവങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു മാറ്റവും ഒരു കൊല്ലത്തിനിടെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പഴയ പെന്‍ഷന്‍ സ്‌കീം തിരികെ കൊണ്ടുവരുമെന്നുള്ള ഗംഭീരമായ വാഗ്ദാനവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇതാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.

2

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

സംഘടനാപരമായി നിരവധി പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ അതിലേറെ പ്രശ്‌നങ്ങളാണ് ബിജെപിയില്‍ ഉള്ളത്. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ വന്നതോടെ കോണ്‍ഗ്രസിനുള്ളിലെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഇവര്‍ വിഭാഗീയത അവസാനിപ്പിച്ചുവെന്നാണ് കരുതുന്നത്. പക്ഷേ ബിജെപിയുടെ സംഘടനാശേഷി വളരെ വലുതാണ്. അവസാന നിമിഷം മോദി വരുന്നതോടെ ട്രെന്‍ഡ് മുഴുവന്‍ മാറുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.

3

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

ഈ മാസം മോദി ഹിമാചലിലെ മാണ്ഡിയില്‍ റാലിക്കായി എത്തുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലമാണിത്. ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ പ്രതിഭാ സിംഗിന്റെ മണ്ഡലമാണിത്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അടിമുടി മനസ്സ് മാറ്റാനുള്ള കരുത്ത് മോദിക്കുണ്ട്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ഹിമാചലില്‍ ഉള്ളതെന്ന് മോദി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഹിമാചലില്‍ പ്രശ്‌നങ്ങള്‍ ബിജെപിക്കുണ്ട്. മോദി ഫാക്ടര്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ ഫലിച്ചിട്ടില്ലെന്നതാണ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

4

ഹിമാചലില്‍ ഇതുവരെ സര്‍ക്കാരുകള്‍ക്ക് തുടര്‍ ഭരണം കിട്ടിയ ചരിത്രമില്ല. ഇത് മോദി വരുന്നതോടെ തിരുത്താമെന്ന് ബിജെപി കരുതുന്നു. യുവമോര്‍ച്ച, ബിജെപി യൂത്ത് വിംഗ് എന്നിവര്‍ ചേര്‍ന്നാണ് റാലി നടത്തുന്നത്. പ്രധാനമന്ത്രിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ തിയതി വെളിപ്പെടുത്തും. സംസ്ഥാനത്തെ യുവാക്കളെയാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തോളം യുവമോര്‍ച്ച പ്രവര്‍ത്തകരെ റാലിയില്‍ മോദി അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷയുടെ കോട്ടയിലുള്ള ഈ പ്രചാരണം ശരിക്കും വെല്ലുവിളിയാണ്.

5

കോണ്‍ഗ്രസ് 2019ല്‍ മാണ്ഡി സീറ്റില്‍ വിജയിച്ചതാണ്. വീരഭദ്ര സിംഗിന്റെ കോട്ട കൂടിയാണ്. ഇത്തവണ മോദിയും കോണ്‍ഗ്രസും നേരിട്ട് പോരാട്ടം എന്ന നിലയിലാണ് കാര്യങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിനെ എഴുതി തള്ളാന്‍ ബിജെപി തയ്യാറല്ല. നിലവില്‍ ഒരു പ്രമുഖ നേതാവ് ഇല്ലെന്നതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. മാണ്ഡിയില്‍ 17 സീറ്റോളം ഉണ്ട്. ജില്ലയില്‍ പത്തോളം നിയമസഭാ മണ്ഡലങ്ങളുമുണ്ട്. കുളുവും ഷിംലയുമൊക്കെ ഇതിലാണ് വരിക. പതിനേഴില്‍ മൂന്നെണ്ണമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+