കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി പാകിസ്ഥാനു ശക്തമായ മറുപടി നല്‍കിയേക്കും

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുന്ന ജമ്മു കശ്മീരില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി എത്തും. എന്നാല്‍ അക്രമത്തിന്റെ പേരില്‍ അല്ല മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. തിങ്കളാഴ്ച ശ്രീനഗറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനാണ് മോദി കശ്മീരിലേയ്ക്ക് പോകുന്നത്. സംഘര്‍ഷ സാധ്യത കണക്കിലേടുത്ത് കശ്മീരില്‍ കനത്ത സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്.

മോദി പങ്കെടുക്കുന്നതിന് തൊട്ടു മുന്‍പേ അക്രമം നടക്കുന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടു തന്നെ കനത്ത സുരക്ഷാ കവചമാണ് മോദിക്ക് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച പരക്കെ കശ്മീരില്‍ ആക്രമണം നടന്നതിന്റെ ചൂടു മാറുന്നതിന് മുന്‍പാണ് മോദി കശ്മീരില്‍ എത്തുന്നത്. ഇതിനിടയില്‍ ഭീകരാക്രമത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന് റിപ്പോര്‍ട്ടും വന്നിരിക്കുകയാണ്. അക്രമത്തിനു പിന്നില്‍ നിരോധിത സംഘടന ആയ ലഷ്‌കര്‍ ഇ തയിബയാണെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.

narendra-modi

21 പേരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ശ്രീനഗര്‍ നഗരത്തില്‍ നിരവധി ഉദ്യേഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് നഗരത്തിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. തെരഞ്ഞെടുപ്പ് റാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക.

ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉത്തരവാദിത്വം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആണ്. അധികൃതര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷ നേരിട്ടെത്തി പരിശോധിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം മോദി സന്ദര്‍ശിക്കാനും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ ഭീതി നിറഞ്ഞ വേളയിലാണ് തെരഞ്ഞെടുപ്പ് റാലി അരങ്ങേറാന്‍ പോകുന്നത്. പാകിസ്ഥാനു ശക്തമായ മറുപടിയുമായിട്ടായിരിക്കും മോഡിയുടെ ഈ യാത്ര.

English summary
prime minister Narendra modi addresses his maiden election rally at the Kashmir cricket stadium here on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X