Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ തരംഗമായി ദേശീയ ഗാനം

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യമെമ്പാടും പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധത്തില്‍ തരംഗമായി ദേശീയ ഗാനം. ദില്ലിയിലെയും ബംഗളൂരുവിലെയും പ്രതിഷേധത്തിനിടെയാണ് ദേശീയ ഗാനവും ഇടംപിടിച്ചത്. ബംഗളൂരുവിലെ പൊലീസാണ് ദേശീയ ഗാനം ചൊല്ലിയ ശേഷം പ്രതിഷേധക്കാരോട് സമാധാനപരമായി സ്ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. നിരോധന ഉത്തരവുകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ നൂറോളം പേരെയാണ് ഇന്നലെ ബംഗളൂരു ടൗണ്‍ഹാളില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇതില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും ഉള്‍പ്പെടുന്നു.

വലിയ തോതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ ഒത്തു ചേരുമ്പോള്‍ ആ സാഹചര്യം മുതലെടുക്കാന്‍ പലരും ശ്രമിക്കുമെന്ന് ബംഗളൂരു ഡിസിപി ചേതന്‍ സിംഗ് റാത്തോഡ് പ്രതിഷേധക്കാരോട് പറഞ്ഞു. പ്രതിഷേധക്കാരും ഇതിനെ അനുകൂലിച്ചു. അതിനാല്‍ താന്‍ ഒരു ഗാനം ആലപിക്കുമെന്നും പ്രതിഷേധക്കാരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയഗാനം ആലപിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധക്കാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അവര്‍ പിന്നീട് പ്രദേശം വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

bengaluru-dcp-

ദില്ലിയിലെ ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെയും ദേശീയ ഗാനം ആലപിച്ചു. എന്നാല്‍ ദില്ലി പൊലീസിനെ അനുനയിപ്പിക്കാന്‍ പ്രതിഷേധക്കാരാണ് ഇവിടെ ദേശീയഗാനം ചൊല്ലിയത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് റോസാപ്പൂക്കള്‍ കൈമാറി, തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തിയാലും വിദ്വേഷത്തിന് പകരം സ്‌നേഹമെന്നതാണ് തങ്ങളുടെ സന്ദേശമെന്ന് അവര്‍ പറയുന്നു. പൊലീസ് എത്രത്തോളം ലാത്തിച്ചാര്‍ജ്ജ് ചെയ്താലും തിരിച്ച് റോസാപ്പുക്കള്‍ വാഗ്ദാനം ചെയ്യുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. ടിയര്‍ ഗ്യാസും ജലപീരങ്കിയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം നിരോധിത ഉത്തരുവകള്‍ മറികടന്ന് ഇന്നും രാജ്യതലസ്ഥാനത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തുടരുകയാണ്. ചെങ്കോട്ടയ്ക്കും മണ്ഡി ഹൗസിനും സമീപം പ്രകടനങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടി.

Recommended Video

cmsvideo
    Protestors Hand Out Flowers To Police At Delhi | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+