സിനിമ തുടങ്ങുന്നതിന് മുന്‍പ് നിര്‍ബദ്ധമായും തിയേറ്ററില്‍ ദേശീയ ഗാനവും പതാകയും ഉയരണം; സുപ്രിം കോടതി

  • By: Rohini
Subscribe to Oneindia Malayalam

ദില്ലി: സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്, തിയേറ്ററില്‍ ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് ഇനി മുതല്‍ നിര്‍ബദ്ധമായും ദേശീയ ഗാനം കേള്‍പ്പിച്ചിരിയ്ക്കണം. സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശവുമുണ്ട്.

ഇതെന്റെ വീടാണ് എന്ന് മകന്‍, രക്ഷിതാക്കളുടെ വീട് മക്കളുടെ അവകാശമല്ല എന്ന് ഹൈക്കോടതി

ദേശീയ പതാക സ്‌ക്രീനില്‍ തെളിയുമ്പോഴും, ദേശീയ ഗാനം ആലപിയ്ക്കുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

എല്ലാവരെയും അറിയിക്കുക

എല്ലാവരെയും അറിയിക്കുക

ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്ര-മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസകര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

നിബന്ധനകള്‍

നിബന്ധനകള്‍

എഴുന്നേറ്റ് നിന്ന് ആദരിയ്ക്കുക മാത്രമല്ല, ദേശീയ ഗാനം മുഴുവനായി കേള്‍പ്പിക്കണം എന്നും നിബന്ധനകള്‍ പറയുന്നു. പകുതി മാത്രം കേള്‍പ്പിച്ച് നിര്‍ത്താന്‍ പാടില്ല.

എന്തിനാണിത്

എന്തിനാണിത്

ഒരു വാണിജ്യലക്ഷ്യമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ജീവിക്കുന്ന രാജ്യത്തിന്റെ വികാരം ഓരോ പൗരനും ഉണ്ടായിരിക്കണം എന്നതാണ് ലക്ഷ്യം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നടന്ന സംഭവം

കേരളത്തില്‍ നടന്ന സംഭവം

ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ ചൊല്ലി ഒരുപാട് തര്‍ക്കങ്ങളും സംവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തെ കൈരളി തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിയ്ക്കുകയും കൂവി വിളിക്കുകയും ചെയ്ത യുവാവിനെ, തിയേറ്ററിലുണ്ടായിരുന്ന ഒരാളുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

English summary
In a major decision, the Supreme Court today said that it was mandatory for movie theatres to play the National Anthem before a movie starts. The SC also made it mandatory that all theatre owners must display the National Flag on the screen before the start of a movie.
Please Wait while comments are loading...