ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരുന്നു, തലച്ചോറിലേക്ക് രക്തയോട്ടമില്ലായിരുന്നു, വെളിപ്പെടുത്തി വാവ സുരേഷ്
പാമ്പുകടിയേറ്റ് ബോധം പോകും മുമ്പ് മരണത്തെയാണ് മുഖാമുഖം കണ്ടതെന്ന് വാവ സുരേഷ്. ജീവിതത്തില്‍ താന്‍ പലപ്പോഴും താന്‍ പാമ്പു കടിയേറ്റ് കിടന്നിട്ടുണ്ട്. എന്നിട്ടും പത്ത് പേര് പോലും വന്ന് അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ മന്ത്രി അടക്കമുള്ളവര്‍ വരുന്നതില്‍ താന്‍ സന്തോഷവാനാണ്. സ്വപ്നത്തില്‍ പോലും വിചാരിക്കാക്ക കാര്യമാണ്. തന്നെ പാമ്പു കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ട്.
ഇത്തവണ മുന്‍കരുതലെടുക്കാന്‍ സാധിച്ചില്ല. വളരെ പെട്ടെന്ന് വിഷം ശരീരത്തിനുള്ളിലേക്ക് പടര്‍ന്നിരുന്നുവെന്നും, മുമ്പ് ഇതിനേക്കാള്‍ വലിയ രീതിയില്‍ പാമ്പ് കടിച്ചിട്ടും ഇത്രത്തോളം പ്രശ്നമുണ്ടായിരുന്നില്ലെന്നും വാവ വെളിപ്പെടുത്തുന്നു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലായിരുന്നു മരണത്തെ നേരിട്ട നിമിഷങ്ങളെ കുറിച്ച് വാവ തുറന്ന് പറഞ്ഞത്.

പാമ്പിനെ ചാക്കില്‍ കെട്ടി കൊണ്ടുപോയതിന് ശേഷമാണ് ഞാന്‍ ആശുപത്രിയിലേക്ക് പോയത്. അതിന് കാരണമുണ്ട്. കാരണം ആ നാട്ടുകാര്‍ എന്നെ പാമ്പിനെ പിടിക്കാനായിട്ടാണ് വിളിച്ചത്. ധാരാളം ആളുകള്‍ അവിടെ കൂടി നില്ക്കുന്നുണ്ടായിരുന്നു. പലരെയും ചീത്തപ്പറഞ്ഞ് ഓടിക്കുകയായിരുന്നു. എന്നെ പാമ്പ് കടിക്കുന്നത് കണ്ട് രണ്ട് അമ്മമാര്‍ തലകറങ്ങി വീണു. ഇതൊന്നും ഒരു മാധ്യമങ്ങളിലും വന്നിട്ടില്ല. ഒരു വിഷ്വലിലും കാണിച്ചിട്ടുമില്ല. ഈ ആള്‍ക്കൂട്ടം പേടിച്ച് എങ്ങോട്ടെങ്കിലും ഓടിയാല്‍ പാമ്പ് ഒരുപക്ഷേ ഇവര്‍ക്കിടയിലേക്ക് ഇഴഞ്ഞെത്തുക. ഇവരില്‍ ആരെങ്കിലും പാമ്പിനെ ചവിട്ടിയാല്‍ അവരെയാവുക പാമ്പ് കടിക്കുക. ഇങ്ങനെ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു.

പാമ്പിനെ ആ ഘട്ടത്തില്‍ പിടിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഒന്നും പേടിക്കാനില്ല എന്ന് പറയുന്ന ഞാന്‍ തന്നെ ആ സമയം അവിടെ നിന്ന് മാറിയാല്‍ എങ്ങനെ ശരിയാവും. അതുകൊണ്ടാണ് പാമ്പിനെ ചാക്കിലാക്കിയ ശേഷം അവിടെ നിന്ന് പോകുക എന്ന തീരുമാനമെടുത്തത്. ജനങ്ങളെ പേടിപ്പിക്കാതിരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ലക്ഷ്യം. എനിക്കേറ്റ വിഷം ഞെക്കി പിഴിഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ആ സമയം ജനങ്ങളെ സേഫായി നിര്‍ത്തുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും വാവ പറഞ്ഞു.

ഞാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് നൂറ് ശതമാനവും എനിക്ക് വിശ്വസിക്കാനായില്ല. ഒരാളുടെ ശരീരത്തില്‍ കടത്തിവിടാവുന്നതില് അധികം ആന്റി വെനം എന്റെ ശരീരത്തിലേക്ക് കടത്തിവിട്ടിട്ടുണ്ട്. 65 ശതമാനത്തില്‍ അധികം ആന്റി വെനം നല്‍കിയതായിട്ടാണ് അറിഞ്ഞത്. ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ തന്നെ മരണം സംഭവിക്കാം. എന്നാല്‍ അവര്‍ വളരെ കണ്ട്രോള്ഡായിട്ടാണ് ശരീരത്തിലേക്ക് ആന്റി വെനം കടത്തിവിട്ട് കൊണ്ടിരുന്നത്. നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജുകളെ നമ്മള് തന്നെയാണ് വിലകുറച്ച് കാണുന്നത്. യഥാര്‍ത്ഥത്തില്‍ എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടെന്നും വാവ വ്യക്തമാക്കി.

ആശുപത്രിയിലേക്ക് പോകുമ്പോള്‍ തന്നെ എന്റെ ബോധം പോയിരുന്നു. എല്ലാ പ്രാവശ്യത്തെയും പോലെയായിരുന്നില്ല കാര്യങ്ങള്‍. ഇത്തവണ ഞാന്‍ മരണം ഉറപ്പിച്ചിരുന്നു. മൊബൈല്‍ അടക്കം സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഹാര്‍ട്ട് ബീറ്റ് അടക്കം കുറഞ്ഞ് തുടങ്ങിയിരുന്നു. തലച്ചോറിലേക്ക് രക്തയോട്ടമില്ലായിരുന്നു. ഇരുപത് ശതമാനമായിരുന്നു ആശുപത്രിയിലെത്തുമ്പോള്‍ ഹൃദയമിടിപ്പ്. ഇത് തന്റെ അവസാനമാണെന്നാണ് കരുതിയത്. വീണ്ടും തിരിച്ചുവന്ന് പാമ്പ് പിടിക്കുന്നതൊന്നും ചിന്തയിലേ ഇല്ലായിരുന്നു. താന്‍ മരിച്ച് മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്നതാണ് താന്‍ മുന്നില്‍ കണ്ടിരുന്നതെന്നും വാവ സുരേഷ് പറഞ്ഞു.

ഏത് തരത്തില്‍ വേണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചോദിക്കുന്നു. കോട്ടയത്തെ മന്ത്രിയായ വാസവന് എല്ലാ കാര്യങ്ങളും ചെയ്ത് തരുന്നുണ്ട്. എവിടെ ഭൂമി വേണമെന്നാണ് ചോദിക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റുണ്ട്. രാജാസ് ഗ്രൂപ്പാണ് അതിന് ഫണ്ട് ചെയ്യുന്നത്. അവര്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് പറയാമെന്നാണ് പറഞ്ഞത്. മന്ത്രി വാസവന് പിന്നീട് എല്ലാ കാര്യങ്ങളും സമ്മതിച്ചു. അദ്ദേഹത്തെ പോലൊരാള്‍ എനിക്ക് സഹായം വാഗ്ദാനം ചെയ്തപ്പോള്‍ നിരസിക്കാനായില്ല. ഞാന്‍ വിളിച്ചിട്ട് വന്നതല്ല അദ്ദേഹം. എന്നെ ഇഷ്ടമായത് കൊണ്ട് വന്നതാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമെന്നും വാവ സുരേഷ് പറഞ്ഞു.

ഒരു ശതമാനവും പോലും ഞാന്‍ രക്ഷപ്പെടുമെന്ന് സാധ്യതയില്ലായിരുന്നു. കാരണം ബോഡി അത്രത്തോളം വീക്കായിരുന്നു. ഇത് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ലംഗ്സിനും ലിവറിനും പ്രശ്നങ്ങളുണ്ടായിരുന്നു. കൊറോണ വന്നപ്പോള്‍ ലംഗ്സിന്റെ പ്രശ്നം കൂടുതല്‍ വഷളായി. കഫത്തിന്റെ പ്രശ്നവും ഇതോടൊപ്പം ഉണ്ടായിരുന്നു. തനിക്ക് പൂര്‍ണമായും ബ്രെയിന്‍ ഡെത്താണ് സംഭവിച്ചത്. തലച്ചോറിനകത്തേക്ക് രക്തയോട്ടം ഒട്ടുമില്ലാത്ത അവസ്ഥയായിരുന്നു. ഇങ്ങനെയുള്ള ഒരവസ്ഥയില്‍ നിന്ന് താന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത് വിശ്വസിക്കാന്‍ പോലും പറ്റാത്ത് കാര്യമാണ്. ബ്രെയിന്‍ ഡെത്ത് സംഭവിച്ചു എന്നത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. തലയ്ക്കുള്ളില്‍ പെരുപ്പ് കയറി വരുന്നതും തലയ്ക്ക് വണ്ണം വെക്കുന്നുവെന്ന തോന്നലുമൊക്കെ ആ സമയം തനിക്കുണ്ടായിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു.

താന്‍ പാമ്പ് പിടിക്കുന്നത് അശാസ്ത്രീയമാണെന്ന വാദത്തെ ഗൗനിക്കുന്നേയില്ല. അവര്‍ പ്രശസ്തിക്ക് വേണ്ടി ഓരോന്ന് പറയുന്നതാണ്. അപ്പോള്‍ ഗൗനിക്കാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്ക് ചെലവില്ലാതെ പ്രശസ്തി വേണം. വനംവകുപ്പിന്റെ ട്രെയിനിംഗ് 2006-2007 കാലത്ത് ഞാന്‍ കഷ്ടപ്പെട്ട് തുടങ്ങി വെച്ചതാണ്. അന്ന് കുശുമ്പൊന്നുമില്ലാത്ത ഉദ്യോഗസ്ഥര്മാരായിരുന്നു ഉണ്ടായിരുന്നത്. അന്ന് പാമ്പിനെ പിടിക്കാന്‍ ഞാനും വളരെ കുറച്ച് ആളുകളുമേ ഉണ്ടായിരുന്നുള്ളൂ. ഈ പേടി മാറ്റിയെടുത്തപ്പോള്‍ അവര്‍ എനിക്ക് തന്നെ പാരയായിരിക്കുകയാണ്. അതൊന്നും താന്‍ കാര്യമായി എടുക്കുന്നില്ലെന്നും വാവ സുരേഷ് പറഞ്ഞു.
ചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണം
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications