സിദ്ദു എഎപിയിലേക്ക്? പ്രിയങ്കയെ കണ്ടതിന് പിന്നാലെ.... കോണ്‍ഗ്രസില്‍ അമ്പരപ്പ്, പഞ്ചാബില്‍ കളിമാറും
ദില്ലി: നവജ്യോത് സിദ്ദു പഞ്ചാബില്‍ രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുന്നുവെന്ന് സൂചന. ആംആദ്മി പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇന്ന് പ്രിയങ്ക ഗാന്ധിയെ കണ്ട് സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിദ്ദുവിന് സംസ്ഥാന അധ്യക്ഷ പദവി നല്‍കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് അമരീന്ദര്‍ സിംഗ്. നല്ലൊരു വിഭാഗം എംഎല്‍എമാരും സിദ്ദുവിന് എതിരാണ്. ഈ സാഹചര്യത്തിലാണ് സിദ്ദു മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

നവജ്യോത് സിദ്ദുവിനെ തടയാന്‍ ക്യാപ്റ്റന്‍ എല്ലാ വഴിയും നോക്കുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം അതീവ രഹസ്യമായി ദില്ലിയിലെത്തി സിദ്ദു പ്രിയങ്കയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനുള്ളില്‍ ഇക്കാര്യം ഉറപ്പോടെ പറയുന്നവരുണ്ട്. എന്നാല്‍ പഞ്ചാബിലെ നേതാക്കളൊന്നും ഈ കൂടിക്കാഴ്ച്ച അറിഞ്ഞിട്ടില്ല. തന്റെ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം പ്രിയങ്ക അറിയിച്ചതാണ് സിദ്ദു. അതിനുള്ളില്‍ തന്നെ വേറെയും ചില രാഷ്ട്രീയ സാധ്യതകള്‍ സിദ്ദു പരിശോധിക്കുന്നുണ്ട്.

പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്റെ പദവി സിദ്ദു ഏറ്റെടുക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. അതേസമയം സിദ്ദുവിനെ അകമഴിഞ്ഞ് പ്രിയങ്ക പിന്തുണയ്ക്കുന്നതില്‍ രാഹുലിന് താല്‍പര്യമില്ല. അതൃപ്തി രാഹുല്‍ പ്രിയങ്കയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ദുവിന് സംസ്ഥാന അധ്യക്ഷ പദവി നല്‍കിയാല്‍ ആ നിമിഷം പാര്‍ട്ടി വിടുമെന്ന് അമരീന്ദര്‍ സിംഗ് രാഹുലിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന് പ്രിയങ്കയെ അറിയിച്ചിരിക്കുകയാണ് സിദ്ദു.

സിദ്ദുവിന്റെ ആവശ്യം പ്രിയങ്ക അംഗീകരിച്ചിട്ടില്ല. പ്രധാന കാരണം പഞ്ചാബ് കോണ്‍ഗ്രസില്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ്. പകരം ഉപമുഖ്യമന്ത്രി പദം തന്നെ അദ്ദേഹത്തിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമരീന്ദറിന് കീഴില്‍ ഉപമുഖ്യമന്ത്രിയായി ഇരിക്കുന്നത്് അപകടമാണെന്ന തിരിച്ചറിവ് സിദ്ദുവിനുണ്ട്. അമരീന്ദര്‍ വീണ്ടും സര്‍ക്കാരുണ്ടാക്കിയാല്‍ സിദ്ദു ഒരുപക്ഷേ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും. എന്നാല്‍ അതിന് മുമ്പ് കോണ്‍ഗ്രസ് വിടാനുള്ള നീക്കം സിദ്ദു ആരംഭിച്ച് കഴിഞ്ഞു.

എഎപി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ വന്‍ നീക്കങ്ങള്‍ പഞ്ചാബില്‍ ആരംഭിച്ച് കഴിഞ്ഞു. തന്റെ കാഴ്ച്ചപ്പാടും പ്രവര്‍ത്തികളും എപ്പോഴും അംഗീകരിക്കാനുള്ളത് എഎപിയാണെന്ന് സിദ്ദു തുറന്ന് പറഞ്ഞു. മയക്കുമരുന്ന്, കാര്‍ഷിക പ്രശ്‌നങ്ങള്‍, അഴിമതി, വൈദ്യുതി പ്രതിസന്ധി ഇവയെല്ലാം ഞാന്‍ മുമ്പ് ഉയര്‍ത്തി കാണിച്ചതാണ്. ഇതിനെല്ലാം പിന്തുണ നല്‍കിയത് എഎപിയാണ്. ഞാന്‍ ഉയര്‍ത്തി പിടിച്ച കാര്യങ്ങള്‍ പഞ്ചാബ് മോഡലിന് പറ്റുന്നവയാണെന്ന് പലരും അംഗീകരിച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

എഎപി പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. 20 സീറ്റ് അവര്‍ക്ക് 2017ല്‍ നേടാന്‍ കഴിഞ്ഞിരുന്നു. പ്രധാന പാര്‍ട്ടിയായ ശിരോമണി അകാലിദളിനേക്കാള്‍ വലിയ നേട്ടമായിരുന്നു എഎപി അവിടെ ഉണ്ടാക്കിയത്. ഇത്തവണ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് വലിയ നേട്ടത്തിന് എഎപിയെ സഹായിക്കും. കഴിഞ്ഞ തവണ സിഖ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇല്ലാത്തത് കൊണ്ടായിരുന്നു വലിയ നേട്ടം പാര്‍ട്ടിക്കില്ലാതിരുന്നത്. സിദ്ദു വരുന്നതോടെ അമരീന്ദറിന് കനത്ത വെല്ലുവിളിയായി എഎപി മാറും.

ക്യാപ്റ്റന്‍ അമരീന്ദരിന് പഞ്ചാബില്‍ ഒരു വെല്ലുവിളിയുണ്ടെങ്കില്‍ അത് സിദ്ദു മാത്രമാണ്. സിദ്ദു പാര്‍ട്ടി വിട്ടാല്‍ അത് കോണ്‍ഗ്രസിന് യുവാക്കളുടെ വോട്ട് നഷ്ടമാക്കുമെന്ന് ഉറപ്പാണ്. സ്ത്രീകളുടെ പിന്തുണയും സിദ്ദുവിനുണ്ട്. രാഹുലും പ്രിയങ്കയും അതുകൊണ്ടാണ് സിദ്ദുവിനെ പിണക്കാതിരിക്കുന്നത്. അതേസമയം പ്രചാരണത്തില്‍ അടക്കം സിദ്ദുവിനെ മുന്നില്‍ നിര്‍ത്തി അദ്ദേഹത്തെ സമാധാനിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സിദ്ദു ഉപമുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കില്‍ എഎപിയിലേക്ക് അദ്ദേഹം പോകാനും സാധ്യതയുണ്ട്.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ












Click it and Unblock the Notifications