എന്‍ഡിഎക്ക് 236, യുപിഎക്ക് 92: സര്‍വ്വേ
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞൈടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മൂന്നക്കം കടക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.
മികച്ച പ്രകടനം കാഴ്ചവക്കുമെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ബിജെപിയുടെ എന്‍ഡിഎ മുന്നണിക്കുണ്ടാകില്ല. പക്ഷേ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മിന്നുന്ന വിജയമായിരിക്കും ഇത്തവണത്തേതെന്നും സര്‍വ്വേ പറയുന്നു. എബിപി ന്യൂസ്-എസി നീല്‍സണ്‍ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

543 സീറ്റില്‍ എന്‍ഡിഎക്ക് സ്വന്തമാക്കാനാവുക 236 സീറ്റുകളാണ്. ഇതില്‍ 217 സീറ്റുകളും ബിജെപിയുടേത് മാത്രമായിരിക്കും. അപ്പോഴും കേവല ഭൂരിപക്ഷത്തിന് 36 സീറ്റിന്റെ കുറവുണ്ടാകും.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിക്കാകും ഈ തിരഞ്ഞെടുപ്പ് സാക്ഷിയാവുക എന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. യുപിഎയുടെ വിജയം 100 കടക്കില്ല. 92 സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസിന് 73 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.
ഇടത് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ അല്‍പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചേക്കും. 29 സീറ്റുകള്‍ കിട്ടാനിടയുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 186 സീറ്റുകള്‍ ലഭിക്കും.
തമിഴ്‌നാട്ടില്‍ ജയലളിതക്ക് ഏകപക്ഷീയ ജയം ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. എഐഎഡിഎംകെക്ക് 19 സീറ്റും ഡിഎംകെക്ക് 13 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇടത് പാര്‍ട്ടികള്‍ക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം 15 സീറ്റുകള്‍ ലഭിച്ചേക്കും എന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.
ദക്ഷിണേന്ത്യ ഒഴികെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം ബിജെപിയുടെ കുതിപ്പാണ് ഉണ്ടാവുക. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയുകയില്ലെന്നും സര്‍വ്വേ പറയുന്നു. പുതിയതായി ഉദയം ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം സര്‍വ്വേയുടെ ഒരു ഭാഗത്തും ചര്‍ച്ചയായിട്ടില്ല.












Click it and Unblock the Notifications