കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ 259 സീറ്റുകള്‍ നേടും; ബിജെപിക്ക് 214!

Google Oneindia Malayalam News

ദില്ലി: 259 സീറ്റുകളോടെ ബി ജെ പി നയിക്കുന്ന എന്‍ ഡി എ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. കേവലഭൂരിപക്ഷത്തിന് വെറും 13 സീറ്റുകള്‍ മാത്രം കുറവാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ അഭിപ്രായ വോട്ടെടുപ്പ് എന്ന അവകാശവാദത്തോടെ എന്‍ ഡി ടി വിയാണ് ഈ സര്‍വ്വേ ഫലം പുറത്തുവിട്ടത്.

214 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ പാര്‍ട്ടിയാകും. ഫെബ്രുവരി മാസത്തിലെ സര്‍വ്വേയില്‍ 195 ആയിരുന്നു ബി ജെ പിക്ക് പ്രവചിക്കപ്പെട്ടിരുന്നത്. നിലവില്‍ 116 അംഗങ്ങളാണ് ബി ജെപി ക്ക് ഉള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണ കാണുക. 1998, 99 തിരഞ്ഞെടുപ്പുകളില്‍ 182 സീറ്റുകളാണ് പാര്‍ട്ടിയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഈ രണ്ട് തവണയും ബി ജെ പി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

namo-wave

നിലവിലെ ഭരണകക്ഷിയായ യു പി എ 123 സീറ്റുകളില്‍ ഒതുങ്ങും. 108 സീറ്റുകളുടെ കുറവാണ് സഖ്യത്തിന് ഉണ്ടാകുക. ഇതുവരെയുള്ള മോശം റെക്കോര്‍ഡാണ് സര്‍വ്വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. പരമാവധി 104 സീറ്റുകളാണ് കോണ്‍ഗ്രസിന് കിട്ടുക. ഇടതുപക്ഷം, തൃണമൂല്‍, ബി എസ് പി, എ ഐ എ ഡി എം കെ തുടങ്ങിയ മറ്റ് കക്ഷികള്‍ ചേര്‍ന്ന് 161 സീറ്റുകള്‍ നേടും.

ഉത്തര്‍ പ്രദേശിലാണ് ബി ജെ പി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാനൊരുങ്ങുന്നത്. 80 ല്‍ 53 സീറ്റുകളാണ് യു പിയില്‍ എന്‍ ഡി എയ്ക്ക് പ്രവചിക്കപ്പെടുന്നത്. ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എന്‍ ഡി എയുടെ ആധിപത്യമാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന സീറ്റുകളേയുള്ളൂ.

English summary
NDTV Opinion Poll: NDA to set record with 259 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X