നേതാജി അന്ന് മരിച്ചില്ലെന്ന് ഫ്രാന്‍സും? അപകടം നടന്നത് ഫ്രഞ്ച് അധീന മേഖലയില്‍... അപ്പോള്‍ നേതാജി?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് കമ്മീഷനുകളില്‍ രണ്ടെണ്ണവും നേതാജി 1945 ല്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യ സര്‍ക്കാര്‍ നിയോഗിച്ച അവസാനത്തെ കമ്മീഷന്റെ കണ്ടെത്തല്‍ ആ വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ല എന്നാണ്.

ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1945 ഓഗസ്റ്റ് 8 ന് നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഫ്രാന്‍സിന്റെ രഹസ്യ രേഖ. ഫ്രഞ്ച് ചരിത്രകാരന്‍ ആയ ജെബിപി മൂര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു നേതാജിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങളും ലഭിച്ചിരുന്നില്ല.

 1945 ഓഗസ്റ്റ് 18

1945 ഓഗസ്റ്റ് 18

1945 ഓഗസ്റ്റ് 18 ന് നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ. തായ് വാനില്‍ വച്ച് നടന്ന വിമാന അപകടം എന്നാണ് പറയപ്പെടുന്നത്.

ആശയക്കുഴപ്പങ്ങള്‍ ഏറെ

ആശയക്കുഴപ്പങ്ങള്‍ ഏറെ

ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് കമ്മീഷനുകളില്‍ രണ്ടെണ്ണം ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നതാണ്. എന്നാല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുഖര്‍ജി കമ്മീഷന്‍ ഇവയെല്ലാം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മുഖര്‍ജി കമ്മീഷന്റെ അന്വേഷ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

വിമാനാപകടം തന്നെ ഉണ്ടായിട്ടില്ല

വിമാനാപകടം തന്നെ ഉണ്ടായിട്ടില്ല

1945 ഓഗസ്റ്റ് 18ന് അങ്ങനെ ഒരു വിമാന അപകടം തന്നെ ഉണ്ടായിട്ടില്ല എന്നായിരുന്നു മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍. 1945 ന് ശേഷവും ബോസ് ജീവിച്ചിരുന്നു എന്നായിരുന്നു എന്നായിരുന്ു കണ്ടെത്തല്‍.

 ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഇപ്പോള്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആണ് ഫ്രഞ്ച് ചരിത്രകാരന്‍ ആയ ജെബിപി മൂര്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ രേഖകള്‍ പ്രകാരം ഉള്ള വിമാന അപകടത്തില്‍ ബോസ് കൊല്ലപ്പെട്ടിരുന്നില്ലത്രെ.

1947 ഡിസംബര്‍ വരെ

1947 ഡിസംബര്‍ വരെ

1947 ഡിസംബര്‍ വരെ ബോസ് ജീവനോട് ഉണ്ടായിരുന്നു എന്നാണ് ഫ്രാന്‍സിന്റെ പക്കലുള്ള രേഖകള്‍ പറയുന്നതത്രെ. എന്നാല്‍ അദ്ദേഹം എവിടെയായിരുന്നു ഉണ്ടായിരുന്നത് എന്നത് അജ്ഞാതമാണ്.

ഫ്രഞ്ച് സീക്രട്ട് സര്‍വ്വീസ്

ഫ്രഞ്ച് സീക്രട്ട് സര്‍വ്വീസ്

ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് മൂര്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. അത് പ്രകാരം ബോസ് 1945 ല്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് തന്നെ കരുതേണ്ടി വരും എന്നും അദ്ദേഹം പറയുന്നുണ്ട്.

 ഫ്രാന്‍സിന്റെ കോളനി

ഫ്രാന്‍സിന്റെ കോളനി

1940 കളില്‍ ഇന്തോചീന മേഖയും തായ് വാനും എല്ലാം ഫ്രാന്‍സിന്റെ കോളനി ആയിരുന്നു. അതുകൊണ്ട് തന്നെ ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് പ്രധാന്യം ഏറെയാണ്.

ഇത്രകാലും മിണ്ടിയിരുന്നില്ല

ഇത്രകാലും മിണ്ടിയിരുന്നില്ല

ബോസിന്റെ മരണം സംബന്ധിച്ച് ഇക്കാലമത്രയും ഫ്രാന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിമാന അപകടത്തിലാണ് ബോസ് കൊല്ലപ്പെട്ടത് എന്ന് ജപ്പാനും ഇംഗ്ലണ്ടും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ജപ്പാന്‍ പരാജയപ്പെട്ടപ്പോള്‍

ജപ്പാന്‍ പരാജയപ്പെട്ടപ്പോള്‍

1945 ഓഗസ്റ്റ് 15 ന് ആണ് രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ ഫ്രഞ്ച് പട്ടാളം ബ്രിട്ടീസ് സൈന്യത്തോടൊപ്പം സൈഗോണില്‍ എത്തിയിരുന്നു. എന്നാല്‍ ബോസിന്റെ മരണം സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും അപ്പോള്‍ അവശേഷിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്.

അറിയണം.. സത്യം

അറിയണം.. സത്യം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും തിളക്കമേറിയ ഒരു അധ്യായമാണ് സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

English summary
Paris-based historian J B P More, who recently stumbled upon a brief French secret service report dated December 11, 1947 at the National Archives of France, has come up with a finding that Bose didn't die in an air crash and was still alive in 1947. നേതാജി 1945 ല്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഫ്രഞ്ച് ചരിത്രകാരന്‍
Please Wait while comments are loading...