'ഇങ്ങനെയൊരു നുണയനെ മുൻപ് കണ്ടിട്ടില്ല'; കെജ്രിവാളിനെതിരെ അമിത് ഷാ, അന്തിമ പ്രകടന പത്രിക പുറത്തുവിട്ടു
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രികയായ സങ്കൽപ് പത്രയുടെ അവസാനഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച അദ്ദേഹം ബിജെപി പ്രകടനപത്രിക വ്യാജ വാഗ്‌ദാനങ്ങൾ അല്ലെന്നും ഉറപ്പായും ചെയ്‌തു തീർക്കേണ്ടവയുടെ പട്ടികയാണെന്നും ചൂണ്ടിക്കാട്ടി.
ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക വിശ്വാസത്തിന്റെ കാര്യമാണെന്നും പൊള്ളയായ വാഗ്‌ദാനങ്ങളല്ലെന്നും പ്രകടനപത്രികയുടെ വിശ്വാസ്യതയ്ക്ക് ഊന്നൽ നൽകി കൊണ്ട് അമിത് ഷാ പറഞ്ഞു. 1.08 ലക്ഷം വ്യക്തികളിൽ നിന്നും 62,000 ഗ്രൂപ്പുകളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും ഇത് ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അമിത് ഷാ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വേളയിൽ തെറ്റായ വാഗ്‌ദാനങ്ങൾ നൽകി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എഎപിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഡൽഹി സർക്കാർ ചെയ്യുന്നതെന്ന് അമിത് ഷാ വിമർശിച്ചു. മന്ത്രിമാർക്ക് ഔദ്യോഗിക ബംഗ്ലാവുകൾ നൽകില്ലെന്ന കെജ്രിവാളിന്റെ നേരത്തെയുള്ള പ്രഖ്യാപനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. അവർ ആഡംബര വീടുകളിലാണ് താമസിക്കുന്നതെന്നായിരുന്നു ഷായുടെ ആരോപണം.
യമുന ശുചീകരണം, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കൽ, ഡൽഹിയെ മാലിന്യമുക്തമാക്കൽ തുടങ്ങിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിന് കെജ്രിവാളിനെതിരെ അമിത് ഷാ ആഞ്ഞടിച്ചു. പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികളൊന്നും നഗരത്തിൽ നിർത്തലാക്കില്ലെന്നും ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ബിജെപി വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും അമിത് ഷാ ആവർത്തിച്ചു.
ഡൽഹി ജൽ ബോർഡ് അഴിമതി, റേഷൻ വിതരണ അഴിമതി, ഡിടിസി അഴിമതി, സിസിടിവി ഇൻസ്‌റ്റലേഷൻ അഴിമതി, മെഡിക്കൽ ടെസ്‌റ്റ് അഴിമതി എന്നിങ്ങനെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷാ കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചത്. ഡൽഹിയിൽ സർക്കാർ സ്‌കൂളുകളിലെ മോശം സാഹചര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ബിജെപി പ്രകടന പത്രിക
നിർണായക വാഗ്‌ദാനങ്ങളാണ് അമിത് ഷാ പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് മുൻപിലേക്ക് വച്ചിരിക്കുന്നത്. തലസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കും, 1700-ലധികം അനധികൃത കോളനികളുടെ ക്രമപ്പെടുത്തൽ, സീൽ ചെയ്‌ത 1300 കടകൾ ജുഡീഷ്യൽ അതോറിറ്റി മുഖേന വീണ്ടും തുറക്കൽ, പാട്ടത്തിനെടുത്ത വസ്‌തുവകകളിൽ താമസിക്കുന്ന പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ഉടമസ്ഥാവകാശം നൽകും തുടങ്ങിയ വാഗ്‌ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വികസനത്തിനും സുതാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരു സർക്കാരിനെ തിരഞ്ഞെടുക്കാൻ ആഭ്യന്തരമന്ത്രി വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഡൽഹിയുടെ ശോഭനവും അഴിമതി രഹിതവുമായ ഭാവി അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications