കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിന് കിടിലന്‍ ആപ്പ്; ബൂത്തും പരാതിയും വാട്‌സ്ആപ്പില്‍

Google Oneindia Malayalam News

ഇംഫാല്‍: മാര്‍ച്ച് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ആപ്പ്. സംസ്ഥാന സര്‍ക്കാരാണ് പോളിംഗ് ബൂത്തുള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.

വോട്ടേഴ്സ് ദിനത്തില്‍ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതിയതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അവതരണവും ഉണ്ടായിരുന്നു.

ഇ മണിപ്പൂര്‍ ഇലക്ഷന്‍

ഇ മണിപ്പൂര്‍ ഇലക്ഷന്‍

മാര്‍ച്ചില്‍ രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇ മണിപ്പൂര്‍ ഇലക്ഷന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പ് തുടങ്ങിയിട്ടുള്ളത്.

ഏറെ വ്യത്യസ്തം

ഏറെ വ്യത്യസ്തം

ഏഴാമത് ദേശീയ വോട്ടേഴ്‌സ് ദി നാചരണത്തിനിടെ ചീഫ് സെക്രട്ടറി ഒ നഭാകിഷോറാണ് തിരഞ്ഞെടുപ്പ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തും രാജ്യത്തും പല പുതിയ ഫീച്ചറുകളും ആദ്യമായി അവതരിപ്പിച്ച ആപ്പിന്റെ ഇന്‍ചാര്‍ജ് പ്രൊജക്ട് തലവന്‍ രാമായണാണ്.

തിരഞ്ഞെടുപ്പ് ആപ്പ്

തിരഞ്ഞെടുപ്പ് ആപ്പ്

നേരത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലാണ് ഇത്തരത്തില്‍ ഒരു ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഇതേത്തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. സോഫ്റ്റ് വെയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആപ്പ് വികസിപ്പിക്കുന്നത്. നാലോളം ഫീച്ചറുകളുള്ള ആപ്പ് പെട്ടെന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

ഫീച്ചറുകള്‍ എന്തെല്ലാം

ഫീച്ചറുകള്‍ എന്തെല്ലാം

വോട്ടര്‍ സ്ലിപ്പ്, അടുത്തുള്ള ബൂത്ത് സ്ഥിതിചെയ്യുന്ന സ്ഥലം, ബൂത്തിലേയ്ക്കുള്ള വഴി, വാട്‌സ്ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനം എന്നിവയാണ് ആപ്പിലുള്ളത്. സംസ്ഥാനത്ത് സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പാണ് വേണ്ടതെന്ന് നാഭാകിഷോര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

English summary
Manipur state government on Wednesday launched a new mobile application called "e-Manipur election" which will provide several key information to the voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X