കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ 75 ബസ്സുകളില്‍ ഇനി മൊബൈല്‍ ചാര്‍ജിങ് പോയന്റുകളും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബസ്സുകളിലും ടാക്‌സികളിലുമെല്ലാം കസ്റ്റമേഴിസിനെ ആകര്‍ഷിക്കാനായി പുതിയ സാങ്കേതിക വിദ്യകള്‍ പരക്കെ വ്യാപകമാവുകയാണ്. വൈഫൈ സൗകര്യമുള്ള വാഹനങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനിടെ ബസ്സുകളില്‍ മൊബൈല്‍ ചാര്‍ജിങ് സൗകര്യമൊരുക്കുകയാണ് മുംബൈയില്‍. ബ്രിഹാന്‍മുംബൈ ഇലക്ടിക് സപ്ലൈ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ്സിലാണ് പുതിയ സംവിധാനം.

പുതുതായി റോഡിലിറക്കുന്ന ഇവരുടെ 303 ബസ്സുകളില്‍ 75 ബസ്സുകളിലാണ് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത്. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലായി സര്‍വീസ് നടത്തുന്ന ഇവര്‍ക്ക് 3,800 ബസ്സുകളുണ്ട്. പുതിയ ബസ്സുകള്‍ 12 മീറ്റര്‍ നീളമുള്ളവയാണെന്ന് അധികൃതര്‍ അറിയിച്ചു.

mobilecharging

പുതിയ സംവിധാനം വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദീര്‍ഘയാത്രയ്ക്ക് പോകുന്നവര്‍ക്കും തിരക്കുപിടിച്ച ജീവിത ശൈലിയുള്ളവര്‍ക്കും ബസ്സിലെ ചാര്‍ജിങ് പോയന്റുകള്‍ ഏറെ പ്രയോജനം ചെയ്യും. മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ബസ്സിലെ സൗകര്യം പ്രയോജനപ്പെടുത്താനാണ് യാത്രക്കാരുടെ തീരുമാനം.
English summary
new buses with mobile charging points on Mumbai roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X