കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സിന് തീപിടിച്ച് നവജാതശിശു മരിച്ചു, ഡോക്ടര്‍ ചാടി രക്ഷപ്പെട്ടു!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ആംബുലന്‍സിലെ സി എന്‍ ജി കിറ്റിന് തീ പിടിച്ച് നവജാതശിശു മരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഭിവാണ്ടി സ്വദേശികളായ ദമ്പതികളുടെ മകളാണ് ജനിച്ച ദിവസം തന്നെ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു.

പെണ്‍കുട്ടിയെ മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. ഇത് പ്രകാരം മുംബൈയിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റി. ഒരു ഡോക്ടറും നഴ്‌സും കുട്ടിക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറില്‍ തീപ്പൊരി കണ്ട ഡോക്ടറും നഴ്‌സും കുട്ടിയെ ഉപേക്ഷിച്ച് പുറത്തേക്ക് ചാടുകയായിരുന്നു.

new born

ഇവര്‍ ചാടി പുറത്തിറങ്ങിയതും നിയന്ത്രിക്കാനാവാത്ത വിധം തീപടര്‍ന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന മറ്റൊരു ആംബുലന്‍സും കത്തി നശിച്ചതായി താനെ ദുരന്ത നിവാരണ സേന തലവന്‍ സന്തോഷ് കാദം പറഞ്ഞു. പരിക്കേറ്റ ഡോക്ടറെയും നഴ്‌സിനെയും താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം നടക്കുമ്പോള്‍ മരണപ്പെട്ട കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനെ പിന്തുടരാന്‍ കാത്തിരിക്കുകയായിരുന്നത്രെ ഇവര്‍. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

English summary
New-born girl charred to death in ambulance fire in Mumbai hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X