Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖസാഞ്ചി മിണ്ടില്ല,ചിരി മാത്രം, താമര പറിക്കാന്‍ യാദവിന്റെ തുറുപ്പുചീട്ട്!! യുപിയില്‍ നടക്കുന്നത്..

ബിജെപിയുടെ നോട്ട് നിരോധനത്തിന്‍റെ ഇരയാണ് ഖസാഞ്ചി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചര്‍ച്ചാവിഷയം രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഖസാഞ്ചി നാഥെന്ന സംസാരിക്കാന്‍ പോലുമായിട്ടില്ലാത്ത കുഞ്ഞിനെ വച്ചാണ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ഇത്തവണ ബിജെപിക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

ആരാണ് ഖസാഞ്ചി

ഖസാഞ്ചി ആരാണെന്ന കാര്യത്തില്‍ സംശയമുണ്ടാവുക സ്വാഭാവികം. രണ്ടു മാസങ്ങള്‍ക്കു മുമ്പ് യുപിയില്‍ ബാങ്ക് ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച കുഞ്ഞാണ് ഇവന്‍.

 നോട്ട്‌നിരോധനത്തിന്റെ ഇര

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ജനങ്ങള്‍ നേരിട്ട ദുരിതത്തിന്റെ ഇരയാണ് കുഞ്ഞെന്നും അതിനാല്‍ ബിജെപിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക അനിവാര്യമാണെന്നും അഖിലേഷ് ജനങ്ങളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്.

കുഞ്ഞിന് പേരിട്ടത് ബാങ്കുകാര്‍

ക്യൂവില്‍ നില്‍ക്കനെ പ്രസവിച്ച കുഞ്ഞിന് ഖസാഞ്ചിയെന്ന പേര് നല്‍കിയത് ബാങ്ക് ജീവനക്കാര്‍ തന്നെയാണെന്നും പണക്കാരല്ല മറിച്ച് പാവങ്ങളാണ് ബിജെപി സര്‍ക്കാരിനാല്‍ പീഡിപ്പിക്കപ്പെടുന്നതെന്നും കാണ്‍പൂരില്‍ നടന്ന റാലിയില്‍ അഖിലേഷ് ചൂണ്ടിക്കാട്ടി.

ഖസാഞ്ചിയുടെ ജനനം

സര്‍വേഷ ദേവിയുടെ മകനാണ് ഖസാഞ്ചി. പൂര്‍ണ ഗര്‍ഭിണിയായ സര്‍വേഷയ്ക്കു അഞ്ചു മണിക്കൂറോളം ബാങ്ക് ക്യൂവില്‍ നില്‍ക്കവെയാണ് പ്രസവവേദന വന്നത്. ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബാങ്കില്‍ തന്നെ പ്രസവിക്കാന്‍ അധികൃതര്‍ അവസരമൊരുക്കുകയായിരുന്നു. ബാങ്കുകാര്‍ നിര്‍ദേശിച്ച കാഷ്യര്‍ എന്നര്‍ഥം വരുന്ന ഖസാഞ്ചിയെന്ന പേര് സര്‍വേഷ സ്വീകരിക്കുകയും ചെയ്തു.

അഖിലേഷ് രണ്ടു ലക്ഷം നല്‍കി

ഖസാഞ്ചി ജനിച്ച് ഒരു മാസത്തിനുശേഷം അഖിലേഷ് കുഞ്ഞിന്റെ അമ്മയ്ക്കു രണ്ടു ലക്ഷം രൂപ നല്‍കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.

ഇവന്‍ ഞങ്ങളുടെ പ്രതീക്ഷ

തീര്‍ത്തും അവിശ്വസനീയമായ സാഹചര്യത്തില്‍ പിറന്നുവീണ ഖസാഞ്ചിയിലാണ് തന്റെ പ്രതീക്ഷയെന്ന് അമ്മ സര്‍വേഷ പറയുന്നു. ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ സാധിക്കുമെന്ന് ഇവന്‍ കാണിച്ചുതന്നു. എന്നാല്‍ നോട്ട് നിരോധനവും അതു മൂലമുണ്ടായ പ്രതിസന്ധികളെക്കുറിച്ചും ചോദിച്ചാല്‍ അമ്മയുടെ മറുപടി ഇതാണ്-എന്നോട് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും ചോദിക്കരുത്. കാരണം, എനിക്ക് അതേക്കുറിച്ച് ഒന്നും തന്നെ അറിയില്ല.

ബിജെപി പറയുന്നത്

ഖസാഞ്ചിയെ പ്രചാരണ ആയുധമാക്കി അഖിലേഷ് വോട്ട് പിടിക്കുന്നതിനെക്കുറിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അവന്‍ സ്റ്റാറാണെങ്കില്‍ അതു ഒരു പാര്‍ട്ടിയുടെ മാത്രമല്ല എല്ലാ പാര്‍ട്ടികളുടേതുമാണ്. ഗ്രാമങ്ങളിലുള്ള എല്ലാവരും പറയുന്നത് നോട്ട് നിരോധനം നല്ല തീരുമാനമാണെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+