കര്‍ണാടക നിയമസഭ ഇത്തവണ കോടിപതികളുടെ സഭ

 • Posted By: Desk
Subscribe to Oneindia Malayalam

ഇത്തവണത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് സംഭവബഹുലമായിരുന്നു. ഏതായാലും കര്‍ണാടകയ്ക്ക് ഇത്തവണ കിട്ടിയത് കോടീശ്വരന്മാരായ സഭാംഗങ്ങളെയാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 നിയമസഭാംഗങ്ങളിൽ 215 പേരും കോടിപതികളെന്നാണ് റിപ്പോര്‍ട്ട്‌.ആകെ വിജയിച്ചവരുടെ 97 ശതമാനം വരുമിത്.'കർണാടക ഇലക്ഷൻ വാച്ച്​ ആൻറ്​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോംസ്​’(എ.ഡി.ആർ) എന്ന സംഘത്തി​​െൻറ റിപ്പോര്‍ട്ട് പ്രകാരമാണിത്‌.

തെരഞ്ഞെടുക്കപ്പെട്ട മൊത്തം സ്ഥാനാർഥികളുടെ ശരാശരി സ്വത്ത്​ 35 കോടി. 2013ലെ എംഎൽഎമാരുടെ ശരാശരി സ്വത്തിനെ അപേക്ഷിച്ച്​ 11 കോടി രൂപയോളം കൂടുതലാണിത്​.സമ്പന്നരുടെ പട്ടികയിൽ കോൺഗ്രസ് ആണ് ഒന്നാമത്.അതിസമ്പന്നരായ 10 നിയമസഭാ സാമാജികരിൽ ഏഴു പേരും കോൺഗ്രസുകാരാണ്​.സമ്പന്നരിൽ രണ്ടാം സ്​ഥാനം ബി.ജെ.പിക്കാണ്​. വിജയിച്ച 98 ശതമാനം ബി.ജെ.പി സ്​ഥാനാർഥികളും കോടീശ്വരൻമാരാരാണ്.95% കോടീശ്വരന്മാരുമായി ജെഡിഎസ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

vidhanasoudhabengalore
cmsvideo
  ഇതോ ജനാധിപത്യം ? | OneIndia Malayalam

  ഹൊസക്കോട്ട്​ മണ്ഡലത്തിൽ നിന്നു വിജയിച്ച 1,015 കോടി രൂപയുടെ സ്വത്തുള്ള എൻ. നാഗരാജുവാണ്(കോൺഗ്രസ്​) 2018 കർണാടക നിയമസഭയിലെ​ ഏറ്റവും സമ്പന്നനായ അംഗം.അതുപോലെ നിയമസഭാംഗങ്ങളിൽ 35ശതമാനം പേരും ക്രിമിനൽ കേസുകൾ അഭിമുഖീകരിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി അംഗങ്ങളിൽ 41 ശതമാനം പേരും കോൺഗ്രസ്​-ജെ.ഡി.എസ്​ അംഗങ്ങളിൽ 30 ശതമാനം പേരും ക്രിമിനൽ കേസുള്ളവരാണ്​.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  karnataka assembly with millionaires

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X