കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു?ദളിത് പ്രീണനവും പ്രതിപക്ഷത്തിന് തിരിച്ചടി

എന്തുകൊണ്ട് നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു?ദളിത് പ്രീണനവും പ്രതിപക്ഷത്തിന് തിരിച്ചടി

  • By Staff
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദയെ നിശ്ചയിച്ചതോടെ ഒരുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അന്ത്യമായി. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് നേരത്തെ ഉയര്‍ന്നു കേട്ട കേന്ദ്രമന്ത്രിമാരെ മറികടന്നാണ് മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ നിന്ന് ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്‍റെ പേര് ഉയര്‍ന്നുവരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, തവര്‍ചന്ദ് ഗെഹ്ലോട്ട്, ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നീ പേരുകളെ മാറ്റിനിര്‍ത്തിയാണ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണ്ണയിച്ചിട്ടുള്ളത്.

ramnath modi

ദളിത് പ്രീണനം

ദളിത് പ്രീണനം

ദളിത് മുഖത്തെ രാഷ്ട്രപതിയാക്കി ദളിത് സമൂഹത്തെ കൂടെ നിര്‍ത്താന്‍ ബിജെപി രാംനാഥ് കോവിന്ദിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ദളിതര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ വായടക്കാനുള്ള തന്ത്രം കൂടി ബിജെപി ഇതിനൊപ്പം മെനഞ്ഞെടുത്തിട്ടുണ്ട്.

തന്ത്രം മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്താന്‍

തന്ത്രം മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്താന്‍

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് വേണ്ടി പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാന്‍ ദളിത് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി എന്‍ഡിഎ സര്‍ക്കാരിന് കഴിയും. മോദി മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം നല്‍കാതിരുന്ന ഇവരെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്കും ഇതോടെ അന്ത്യമായിട്ടുണ്ട്.

പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാന്‍

പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ പിന്തുണ കൊണ്ട് വിജയം ഏതാണ്ടുറപ്പിക്കാമെങ്കിലും പ്രതിപക്ഷ കക്ഷികളില്‍ ചിലരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന നിലപാട് വ്യക്തമാക്കിയതിനാല്‍ രാഷ്ട്ര തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങളേയും എന്‍ഡിഎ സര്‍ക്കാര്‍ പരമാവധി ശ്രമിക്കും. പ്രസിഡന്‍റ് തിര‍ഞ്ഞെടുപ്പില്‍ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികള്‍ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് പാര്‍ട്ടിയായ ബിഎസ്പിയെയാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ തന്ത്രം സമ്മര്‍ദ്ദത്തിലാക്കുക. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുപിയെ കുപ്പിയിലാക്കണം

യുപിയെ കുപ്പിയിലാക്കണം

കഴിഞ്ഞ ലോക് സഭാ തിര‍ഞ്ഞെടുപ്പില്‍ 80 ല്‍ 73 സീറ്റും സമ്മാനിച്ച യുപി തന്നെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലക്ഷ്യം. യുപിയില്‍ നിന്നൊരാളെ തിരഞ്ഞെടുത്തത് വഴി യുപിയിലെ ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രവും ബിജെപി ഫലപ്രദമായി ഉപയോഗിക്കുകയാണ്. യുപിയിലെ കാണ്‍പൂര്‍ സ്വദേശിയാണ് കോവിന്ദ്, വരാണസി മണ്ഡ‍ലത്തെ പ്രതിനിധീകരിക്കുന്ന മോദിയും കൂടി ഉള്‍പ്പെടുമ്പോള്‍ രാജ്യത്തെ രണ്ട് അധികാര കേന്ദ്രങ്ങളുട അച്ചുതണ്ടായി യുപി മാറുമെന്ന പ്രത്യേകതയും ബിജെപിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

English summary
The political dust has settled. After nearly a month or so of speculations over who would be the National Democratic Alliance's choice as candidate for the presidential election to be held next month, Ram Nath Kovind has been declared the chosen one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X