റോഹിങ്ക്യൻ പ്രശ്നം; തികച്ചും മനുഷ്യാവകശലംഘനം; സർക്കാർ നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

  • By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: മ്യാൻമാറിൽ നിന്ന് ഇന്ത്യയിലെത്തിയ 40000 ത്തോളം റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കണമെന്ന കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കേന്ദ്രത്തിന്റെ നീക്കത്തെ ദേശീയ മനുഷ്യവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ എതിർക്കും.

ഗുർമീത് വീണ്ടും പെട്ടു; ബലാത്സംഗം മാത്രമല്ല രണ്ടു കൊലപാതക കേസും , പുറം ലോകം കാണാൻ പാടുപെടും

മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം ജനങ്ങളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർമാൻ എച്ച് എൽ ദത്ത് പറഞ്ഞു. കേസ് തിങ്കളാഴ്ചയാണ് കോ‍ടതി പരിഗണിക്കുക.

നിലപാട് മാറ്റി കേന്ദ്രം

നിലപാട് മാറ്റി കേന്ദ്രം

നേരത്ത് റോഹിങ്ക്യൻ മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് തിരിച്ചയക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പ് രൂക്ഷമായതോടെ സർക്കാർ നിലപാട് മാറ്റിയിരുന്നു.

സത്യവാങ്മൂലം സമർപ്പിക്കും

സത്യവാങ്മൂലം സമർപ്പിക്കും

നേരത്തെ സുപ്രീം കോടതിയിൽ റോഹിങ്ക്യൻ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സത്യവാങ് മൂലം സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് സമർപ്പിച്ചത് അന്തിമ സത്യവാങ്മൂലമല്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വാദം.യഥാർത്ഥ സത്യവാങ്മൂലം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു

 സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കും

സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കും

റോഹിങ്ക്യൻ മുസ്ലീങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിരുന്നു. ഈ വിഷയത്തിൽ 18 ന് സർക്കാരിന്റെ നിലപാട് വ്യക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

 മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ഇന്ന് 21 പ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കുക

കേന്ദ്രത്തിന് നോട്ടീസ്

കേന്ദ്രത്തിന് നോട്ടീസ്

സ്വന്തം നാട്ടിലെ പൗരൻമാർക്കോ അല്ലെങ്കിൽ വിദേശീയർക്കോ ഇന്ത്യയിൽ ജീവിക്കാനുള്ള അനകാശം നിഷേധിക്കരുതെന്ന് സുപ്രപീം കോടതി വ്യക്തമാക്കിയിരുന്നു. ഈ കാരണം കാണിച്ച് മനുഷ്യവകാശ കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. നൂറ്റാണ്ടുകളായി നിരവധി അഭ‌യാർഥികൾ ഇന്ത്യയിൽ കുടിയേറി പാർക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഇന്ത്യ സംരക്ഷിക്കുന്നുണ്ടെന്നും നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്.

 യുഎന്നിന്റെ അഭയാർഥി കൺവെൻഷൻ പ്രോട്ടോ കോൾ

യുഎന്നിന്റെ അഭയാർഥി കൺവെൻഷൻ പ്രോട്ടോ കോൾ

ഐക്യരാഷ്ട്രസഭയുടെ 1951 ലെ അഭയാർഥി കൺവെൻഷൻ പ്രോട്ടോ കോളിൽ ഇന്ത്യ അംഗമല്ലെന്ന വാദമാണ് ഇപ്പോൾ ഇന്ത്യ ഈ വിഷയത്തിൽ ഉന്നയിക്കുന്ന ഒരു വാദം. അതിൽ തങ്ങൾക്ക് ഈ വി,യം ബാധകമല്ലെന്നും ഇന്ത്യ വാദിക്കുന്നുണ്ട് .

യുഎന്നിന്റെ മനുഷ്യാവകാശ കൺവെൻഷൻ

യുഎന്നിന്റെ മനുഷ്യാവകാശ കൺവെൻഷൻ

1951 ലെ അഭയാർഥി കൺവെൻഷൻ പ്രോട്ടോ കോളിൽ ഇന്ത്യ അംഗമല്ലെങ്കിലും യുഎന്നിന്റെ മനുഷ്യവകാശ കൺവെൻഷനിൽ ഇന്ത്യ അംഗമാണ്. അതിനാൽ തന്നെ മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ ദേശീയ താൽപര്യം പരിഗണിച്ചുള്ള മാനുഷികമായ നിലപാട് ഇന്ത്യ കൈകൊള്ളണമെന്നും മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ എച്ച് എൽ ദത്ത് പറഞ്ഞു.

English summary
The National Human Rights Commission (NHRC) will oppose+ the government's plans to deport 40,000-odd Rohingya Muslim refugees living illegally in the country, when the Centre submits its affidavit on the issue in the Supreme Court on Monday
Please Wait while comments are loading...