നീരവ് മോദിയുടെ 253 കോടി രൂപയുടെ ആസ്‌തികൂടി കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. ഇതോടെ നീരവ് മോദിയുടെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടിയായി
സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്ന കേസുകളിൽ ബാങ്ക് വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെയുള്ളത്. ഇരുവരും ചേര്‍ന്ന് മുംബൈയിലെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയിൽനിന്നാണ് വൻ തട്ടിപ്പ് നടത്തിയത്. കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ.ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ-വജ്രാഭരണങ്ങളില്‍ ചിലത് ഹോങ്‌കോങ്ങിലെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നിക്ഷേപങ്ങളും ഇവിടെയുള്ള ബാങ്കുകളിലാണ്. ഇവ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നെന്ന് ഇ.ഡി പറഞ്ഞു. വജ്ര വ്യാപാരികളായ നീരവ്, അദ്ദേഹത്തിന്റെ അമ്മാവൻ ചോക്സി എന്നിവർ പഞ്ചാബ് നാഷനൽ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയിൽ നിന്നു 13,500 കോടി രൂപയാണ് തട്ടിയത്. ഗൂഢാലോചനയിൽ ബാങ്കിലെ ഉദ്യോഗസ്ഥനും പങ്കുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി വ്യാജ കമ്പനികൾ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ഇരുവരും 2018 ൽ ഇന്ത്യ വിട്ടു. 2019 മാർച്ച് 19 ന് ലണ്ടനിൽ അറസ്റ്റിലായത് മുതൽ നീരവ് ജയിലിലാണ്. കുറ്റവാളി കൈമാറ്റക്കരാര്‍ അനുസരിച്ച് ബ്രിട്ടന്‍, തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് നീരവ് നല്‍കിയ ഹരജി കഴിഞ്ഞവര്‍ഷം യു.കെ കോടതി തള്ളിയിരുന്നു.
ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും












Click it and Unblock the Notifications