Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിയു അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നിതീഷ് കുമാർ; ബിജെപിയുമായി വീണ്ടും കൈകോർത്തേക്കും? അഭ്യൂഹം ശക്തം

ഡൽഹി: ജെ ഡി യു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഏകകണ്ഠേനമായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

സഖ്യകക്ഷിയായ ആർ ജെ ഡിയോട് ലലൻ സിങ് കൂടുതൽ താത്പര്യം കാണിക്കുന്നതിന്റെ പേരിലാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ആർ ജെ ഡിയിൽ ലയിക്കുമെന്ന് ലാലു പ്രസാദ് യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നായിരുന്നു ആർ ജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചത്. ജെ ഡി യു-ആർ ജെ ഡി ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തിയിരുന്നു.

bjpnitish-1

അതേസമയം ബി ജെ പിയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള നീതീഷിന്റെ തന്ത്രമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ കോൺഗ്രസിനേയും ആർ ജെ ഡിയേയും സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ജെ ഡി യു തന്നെ നടത്തുന്ന പ്രചരണമാണ് ഇതെന്നാണ് മുൻ ജെ ഡി യു നേതാവായ സുഷിൽ മോദിയുടെ ആരോപണം.

അതിനിടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിന്നത് തർക്കത്തെ തുടർന്ന് അല്ലെന്ന് ലലൻ സിങ് പ്രതികരിച്ചു. 'ലോക്സഭ തിരഞ്ഞെടുപ്പി് മുന്നോടിയായി തന്റെ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലക്ഷ്യം വെച്ചാണ് അദ്ദേഹത്തിന്റെ രാജി. തിരഞ്ഞെടുപ്പിന്റെ തിരക്കിലാകുമെന്നതിനാലാണ് പാർട്ടി അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രിക്ക് കൈമാറാൻ അദ്ദേഹം ആഗ്രഹിച്ചത്. അത് നിതീഷ് കുമാർ അംഗീകരിച്ചു', മന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു. ബിഹാറിലെ മുൻഗറിൽ നിന്ന് രണ്ട് തവണ ലോക്‌സഭാ എം പിയാണ് സിംഗ്.

അതേസമയം പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി‌യാകണം എന്നാണ്‌ നിതീഷിന്റെ ആഗ്രഹമെന്നും അതിനാണ് പാർട്ടി അധ്യക്ഷ സ്ഥാനം അദ്ദേഹം ഏറ്റെടുത്തതെന്നുമാണ് ജെ ഡി യു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞത്. എന്നാൽ തനിക്ക് പ്രധാനമന്ത്രി മോഹമില്ലെന്ന് ആവർത്തിക്കുകയാണ് നിതീഷ് കുമാർ. അടുത്തിടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+